`അത് സുരേന്ദ്ര​​െൻറ സംസ്കാരം': സ്ത്രീ വിരുദ്ധ ​പ്രസംഗത്തിൽ വിമർശനവുമായി മന്ത്രി റിയാസ്

തിരുവനന്തപുരം: സി.പി.എം വനിതാ നേതാക്കളെ അധിക്ഷേപിച്ച് കെ. സുരേന്ദ്രൻ നടത്തിയ പ്രസ്താവനക്കെതിരെ മന്ത്രി മുഹമ്മദ് റിയാസ്. ഓരോരുത്തരുടെയും സംസ്കാരം അവരവർ പറയുന്ന വാക്കുകളിൽ കാണാൻ കഴിയും. അത്, അവരുടെ നിലവാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും റിയാസ് പറഞ്ഞു.

ദേശീയപാത വികസന കാര്യത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷന് ഇരട്ടത്താപ്പാണെന്നും കേരളത്തെ ആകെ ആക്ഷേപിക്കുന്ന നിലപാടാണ് അദ്ദേഹത്തിനെന്നും മന്ത്രി റിയാസ് വിമർശിച്ചു. പ്രസ്താവനയിൽ കേസെടുക്കുന്ന കാര്യം ബന്ധപ്പെട്ടവർ തീരുമാനിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

ബോഡി ഷേമിങ് പരിശോധിക്കേണ്ട കാര്യമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങൾ നാവുകൊണ്ട് മാത്രം യുദ്ധം ചെയ്യുന്നവരല്ല. ഇത്, താഴേതട്ടിലേക്ക് പോയി ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്. അധിക്ഷേപത്തെ ​പോലും പ്രതിപക്ഷം രാഷ്ട്രീയവൽകരിക്കുന്നുവെന്നും മ​ന്ത്രി പറഞ്ഞു. 

Tags:    
News Summary - Minister P.A. Muhammad Riaz press conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.