തിരൂർ (മലപ്പുറം): സ്കോളർഷിപ്പുൾപ്പെടെയുള്ള ന്യൂനപക്ഷ ഫണ്ടുകൾ മുസ്ലിം ജനവിഭാഗത്തിലേക്ക് മാത്രം പോകുന്നു എന്നത് തെറ്റിദ്ധാരണയാണെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. തിരൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ മുസ്ലിം ജനവിഭാഗം മൊത്തത്തിൽ തന്നെ സംവരണ ആനുകൂല്യത്തിന് അർഹതപ്പെട്ടവരാണ്. അതിനാലാണ് അവർക്കായി ചില പ്രത്യേക ആനുകൂല്യങ്ങൾ സർക്കാർ നടപ്പാക്കിയത്. സർക്കാറിന് ആരോടും പ്രത്യേക മമതയില്ല. നീതിയും ന്യായവും ജാതിക്കും മതത്തിനും അതീതമായി നടപ്പാക്കുകയാണ് ലക്ഷ്യം.
തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരും. തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ മികച്ച ഫലം നിയമസഭ തെരഞ്ഞെടുപ്പിൽ നേടും. താൻ മത്സരിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം. സ്ഥാനാർഥിത്വം പാർട്ടിയാണ് തീരുമാനിക്കുക. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം ഒരു അടിസ്ഥാനവുമില്ലാത്തതാണെന്ന് വ്യക്തമായില്ലേയെന്നും മന്ത്രി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.