കഴക്കൂട്ടം: തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ (സി.ഇ.ടി) രണ്ടാം വർഷ എം.ടെക് വിദ്യാർഥിയുടെ മൃതദേഹം കാര്യവട്ടം ക ാമ്പസിലെ കുറ്റിക്കാട്ടിൽ പുഴുവരിച്ച നിലയിൽ കാണപ്പെട്ടു. കോഴിക്കോട് വടകര പുത്തൂർ വരതയിൽ ശ്യാൻ പത്മനാഭെൻറ (27) മൃതദേഹമാണ് കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ മലയാളം വിഭാഗത്തിന് പിന്നിലുള്ള കാട്ടിൽ കാണപ്പെട്ടത്. മൃതദേഹത ്തിന് ഏഴുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.
രൂക്ഷമായ ദുർഗന്ധത്തെ തുടർന്ന് കോളജിലെ സെക്യൂരിറ്റി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിനരികിൽനിന്ന് ശ്യാനിെൻറ ബാഗ് കണ്ടെത്തി. ബാഗിനുള്ളിൽ ലൈബ്രറിയിൽനിന്ന് എടുത്ത പുസ്തകവും മൊബൈൽ ഫോണും ആത്മഹത്യക്കുറിപ്പും കണ്ടെത്തി. ശ്യാൻ പത്മനാഭനെ ഏഴുദിവസം മുമ്പ് കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ നേരത്തേ കഴക്കൂട്ടം പൊലീസിന് പരാതി നൽകിയിരുന്നു. രണ്ടു വർഷത്തിലേറെയായി പാങ്ങപ്പാറ ഡയമണ്ട് ഡിസ്ട്രിക് വാലി എന്ന ഫ്ലാറ്റിൽ മാതാപിതാക്കളോടൊപ്പമാണ് ശ്യാൻ താമസം. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം മുതലാണ് കാണാതാകുന്നത്. ലൈബ്രറിയിൽ പോകാനായി വീട്ടിൽ നിന്നിറങ്ങിയതെന്നാണ് പരാതിയിൽ പറയുന്നത്. മൊബൈൽ ഫോൺ റിങ് ചെയ്തെങ്കിലും എടുത്തിരുന്നില്ല. അന്ന് പൊലീസ് ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കാര്യവട്ടം കാമ്പസിെൻറ പരിസരത്താണ് സിഗ്നൽ കാണിച്ചത്.
തുടർന്ന്, കാമ്പസിനുള്ളിലെ കാടിനുള്ളിൽ പൊലീസും ഡോഗ് സ്ക്വാഡും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൂന്ന് വർഷമായി മാനസിക പിരിമുറുക്കത്തിലാണ്. ഇനി രക്ഷപ്പെടാൻ കഴിയില്ല എന്നെഴുതിയ ആത്മഹത്യക്കുറിപ്പ് മൃതദേഹത്തിനരികിൽനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പൊലീസിെൻറയും ഫോറൻസിക്കിെൻറയും പരിശോധനക്കുശേഷം മൃതദേഹം പോസ്റ്റുേമാർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പിതാവ്: പത്മനാഭൻ. മാതാവ്: ഷൈലജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.