ചിന്നക്കനാൽ (ഇടുക്കി): പിടികൂടാനുള്ള ശ്രമത്തിന്റെ രണ്ടാംദിവസം അരിക്കൊമ്പനെ കണ്ടെത്തി. ചിന്നക്കനാൽ സിങ്കുകണ്ടം സിമന്റുപാലത്തിന് സമീപമാണ് ആനയെ കണ്ടെത്തിയത്. ദൗത്യസംഘത്തിന്റെ നിരീക്ഷണത്തിലാണ് ആന. പിടികൂടുന്നതിനായി കൊണ്ടുവന്ന കുങ്കിയാനകളെ ഇറക്കി. സാഹചര്യം അനുകൂലമായാൽ ഇന്നുതന്നെ അരിക്കൊമ്പനെ മയക്കുവെടി വെക്കും.
ഇന്നലെ 150 അംഗങ്ങളടങ്ങുന്ന ദൗത്യസേന പല സംഘങ്ങളായി സർവ സന്നാഹങ്ങളോടെ കൊമ്പനെ കുടുക്കാൻ പുലർച്ചതന്നെ രംഗത്തിറങ്ങിയെങ്കിലും ഒമ്പത് മണിക്കൂർ തിരഞ്ഞിട്ടും ആനയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഉച്ചക്ക് ഒരുമണിയോടെ ദൗത്യം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. പിന്നീട്, വൈകീട്ട് ആറോടെ ശങ്കര പാണ്ഡ്യമേട്ടിൽ ആനയെ കണ്ടെത്തിയിരുന്നു.
ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിൽ ഭീതി പടർത്തുന്ന അക്രമകാരിയായ ആനയാണ് അരിക്കൊമ്പൻ. ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യസംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.