പാലക്കാട്: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അൻവർസാദത്ത് എം.എൽ.എക്കെതിരെ തെളിവുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. അൻവർ സാദത്ത് ആലുവയിലെ ജനപ്രതിനിധിയാണ്. ദിലീപുമായി കുട്ടിക്കാലം മുതലേ പരിചയമുള്ള വ്യക്തിയാണെന്നും ഹസൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എം.പി. വീരേന്ദ്രകുമാറിെൻറ നേതൃത്വത്തിലുള്ള ജനതാദൾ യുനൈറ്റഡ് യു.ഡി.എഫ് വിടുമെന്ന് കരുതുന്നില്ല. വാർത്തകളിൽ കാണുന്ന പോലെ ഒന്നുമില്ലെന്നാണ് ജനതാദൾ യുനൈറ്റഡിെൻറ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ അറിയിച്ചത്. യു.ഡി.എഫിൽ പരാതി പറഞ്ഞാൽ പരിഹരിക്കപ്പെടുന്നില്ലെന്ന ആരോപണം മുന്നണിയോഗത്തിൽ ചർച്ചചെയ്തതാണ്.
കൂടുതൽ പ്രശ്നങ്ങളുണ്ടെങ്കിൽ ജെ.ഡി.യു നേതാക്കളായി ചർച്ച നടത്തും. നെഹ്റു കോളജ് ഉടമകളുമായി ചർച്ച ചെയ്ത സംഭവത്തിൽ കെ. സുധാകരനിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. ആഗസ്റ്റ് അഞ്ചിന് നടക്കുന്ന രാഷ്ട്രീയകാര്യ സമിതിയിൽ സുധാകരെൻറ മറുപടി റിപ്പോർട്ട് ചർച്ച ചെയ്യുമെന്നും ഹസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.