കണ്ണൂർ: സി.പി.എമ്മുമായി ചേർന്ന് കേരള കോൺഗ്രസ് കോട്ടയം ജില്ല പഞ്ചായത്ത് ഭരണം നേടിയത് കെ.എം. മാണിയുടെ അറിവോടെ മകൻ ജോസ് കെ. മാണി ചെയ്ത വിശ്വാസവഞ്ചനയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. കണ്ണൂരിൽ വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ല പഞ്ചായത്ത് പ്രസിഡൻറായി ജോഷി ഫിലിപ്പിനെ തെരഞ്ഞെടുത്തപ്പോൾ വ്യക്തമായ കരാറുണ്ടായിരുന്നു. ഇവർ എഴുതി ഒപ്പിട്ടുകൊടുത്ത അഗ്രിമെൻറ് ജോഷി ഫിലിപ്പിെൻറ കൈയിൽ ഇപ്പോഴുമുണ്ട്. യു.ഡി.എഫ് വിട്ടുപോയപ്പോഴും തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പിന്തുണയിൽ മാറ്റമുണ്ടാകില്ലെന്ന് മാണി പറഞ്ഞിരുന്നു. ഞങ്ങളും അങ്ങനെതന്നെയാണ് കരുതിയിരുന്നത്. എന്നാൽ, ഇപ്പോഴുണ്ടായത് ചതിയാണ്.
കേരള കോൺഗ്രസിെൻറ അണികൾക്കുപോലും ഇതിൽ ശക്തമായ അമർഷമുണ്ട്. കെ.എം. മാണിക്കുവേണ്ടി കോൺഗ്രസിനും യു.ഡി.എഫിനും ഒരുപാട് വിലകൊടുക്കേണ്ടിവന്നിട്ടുണ്ട്. ചതിക്കണമായിരുന്നുവെങ്കിൽ ഞങ്ങൾക്ക് മുമ്പ് ചതിക്കാമായിരുന്നു. ഇതിെൻറ പിന്നിലെന്തുണ്ട് എന്നുള്ളത് ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.