തൊടുപുഴ: ചിന്നക്കനാലിലെ സർക്കാർ ഭൂമി വ്യാജരേഖ ഉപയോഗിച്ച് കൈവശപ്പെടുത്തിയെന്ന ക േസിൽ വൈദ്യുതി മന്ത്രി എം.എം. മണിയുടെ സഹോദരൻ എം.എം. ലംബോദരനും കുടുംബാംഗങ്ങൾക്കുമെതി െര ക്രൈംബ്രാഞ്ചിെൻറ കുറ്റപത്രം.
2004-05ൽ നടന്ന ക്രമക്കേട് സംബന്ധിച്ച് 2007ൽ വി.എസ്. അച്യു താനന്ദൻ മുഖ്യമന്ത്രിയായിരിക്കെ നടന്ന മൂന്നാർ ദൗത്യകാലത്താണ് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. മന്ത്രിയുടെ സഹോദരനും കുടുംബാംഗങ്ങളും റവന്യൂ ഉദ്യോഗസ്ഥരും അടക്കം 22 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതിൽ രണ്ട് ഉദ്യോഗസ്ഥർ 12 വർഷമെടുത്ത അന്വേഷണത്തിനിടെ മരിച്ചു.
ചിന്നക്കനാലിലെ വേണാട്ടുതാവളത്ത് 3.88 ഏക്കർ സർക്കാർ ഭൂമി വ്യാജരേഖ ഉപയോഗിച്ച് പ്രതികൾ സ്വന്തമാക്കിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ലംബോദരെൻറ ഭാര്യസഹോദരനായ പി.എ. രാജേന്ദ്രനാണ് കേസിൽ ഒന്നാം പ്രതി. ലംബോദരൻ രണ്ടാം പ്രതിയും.
റവന്യൂ രേഖകളിൽ കൃത്രിമം കാണിച്ച് സർക്കാർ ഭൂമി പട്ടയ ഭൂമിയാണെന്ന് വരുത്തിയാണ് മന്ത്രിയുടെ സഹോദരനും കുടുംബാംഗങ്ങളും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ചിന്നക്കനാലിലെ ഭൂമി സ്വന്തമാക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ക്രമക്കേട് നടത്താൻ വേണ്ടി വില്ലേജ് ഓഫിസിലെ രേഖകൾ കീറിമാറ്റിയെന്നും കുറ്റപത്രത്തിലുണ്ട്. 2007ൽ വി.എസ്. അച്യുതാനന്ദെൻറ മൂന്നാർ ദൗത്യകാലത്താണ് എം.എം. മണിയുടെ സഹോദരെൻറ ഇടപാടുകൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതോടെ അന്ന് സി.പി.എം ജില്ല സെക്രട്ടറിയായിരുന്ന എം.എം. മണി, വി.എസിനെതിരെ തിരിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.