മോൻസണിന്‍റെ പക്കലുള്ള ചെമ്പോല വ്യാജം, ചെമ്പോല ആധികാരികമാണെന്ന് സർക്കാർ പറഞ്ഞിട്ടില്ല- മുഖ്യമന്ത്രി

തിരുവനന്തപുരം: പുരാവസ്തു- സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്‍റെ പക്കലുള്ള ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ പറഞ്ഞു. ചെമ്പോല യഥാർഥമാണെന്ന് സര്‍ക്കാര്‍ ഒരു കാലത്തും അവകാശപ്പെട്ടിട്ടില്ല. ഇതില്‍ പരിശോധന നടക്കുകയാണെന്നും തെറ്റ് കണ്ടാൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Full View

അതേസമയം, മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ മോന്‍സണ്‍ മാവുങ്കലിന്‍റെ വീട്ടില്‍ പോയ സാഹചര്യം അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുരാവസ്തുക്കളിൽ സംശയം തോന്നിയ ബെഹ്റ, എന്‍ഫോഴ്സ്മെന്‍റ് അന്വേഷണത്തിന് കത്ത് നൽകി. പൊലീസ് ഉദ്യോഗസ്ഥരുടെ സൈബര്‍ സമ്മേളനമായ കൊക്കൂണ്‍ കോണ്‍ഫറന്‍സില്‍ മോന്‍സൺ പങ്കെടുത്തതായി അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണ്. മോന്‍സണിന്‍റെ കയ്യിലുണ്ടായിരുന്നവ പുരാവസ്തുക്കളാണോയെന്ന് പരിശോധിക്കേണ്ടത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ്. പുരാവസ്തുക്കള്‍ പരിശോധിക്കാന്‍ പൊലീസിനാവില്ല. അതിനാലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ സമീപിച്ചത്. അതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രമുഖ രാഷ്ട്രീയ നേതാവിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും തട്ടിപ്പിന് ഇടനില നിന്നവരെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവേശനം ഉറപ്പാക്കും -മന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ ക്ലാ​സ്​ ആ​രം​ഭി​ക്കും മു​മ്പ്​ എ​ല്ലാ​വ​ര്‍ക്കും പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ഒ​ക്ടോ​ബ​ർ‌ 23ന് ​ശേ​ഷം സ​പ്ലി​മെൻറ​റി അ​ലോ​ട്ട്മെൻറു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​മു​മ്പാ​യി എ​ല്ലാ ജി​ല്ല​ക​ളു​ടെ​യും സ്ഥി​തി പ​രി​ശോ​ധി​ക്കും. പ്ര​വേ​ശ​നം ന​ല്‍കേ​ണ്ട അ​പേ​ക്ഷ​ക​ർ 4,25,730 പേ​രാ​ണ്. ര​ണ്ടാ​മ​ത്തെ അ​ലോ​ട്ട്മെൻറി​ൽ 2,69,533 അ​പേ​ക്ഷ​ക​ര്‍ക്ക് ല​ഭി​ച്ചു. അ​പേ​ക്ഷി​ച്ച എ​ല്ലാ​വ​രും പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം തേ​ടിയാല്‍ ആ​കെ 1,22,880 പേര്‍ക്ക്​ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്ക​ണം. എ​ന്നാ​ൽ, അ​ഞ്ചു​വ​ര്‍ഷ​ത്തെ പ്ര​വേ​ശ​ന തോ​ത​നു​സ​രി​ച്ച്​ 3,85,530 പേർ മാ​ത്ര​മേ പ്ര​വേ​ശ​നം തേ​ടാ​ൻ സാ​ധ്യ​ത​യു​ള്ളൂ. ഇതനു​സ​രി​ച്ച്​ ര​ണ്ടാം അ​ലോ​ട്ട്​​മെൻറി​നു​ശേ​ഷം 85,316 അ​പേ​ക്ഷ​ക​രാ​ണ് ശേ​ഷി​ക്കു​ക. ആ​കെ 1,22,384 സീ​റ്റു​ണ്ട്​. എ​യ്ഡ​ഡ് ക​മ്യൂ​ണി​റ്റി ​േക്വാ​ട്ട 27,961 സീ​റ്റു​ക​ള്‍, എ​യ്ഡ​ഡ് മാ​നേ​ജ്മെൻറ്​ ​േക്വാ​ട്ട 35,214 സീ​റ്റു​ക​ള്‍, അ​ണ്‍-​എ​യ്ഡ​ഡ് സീ​റ്റു​ക​ൾ 55,002 എ​ന്നി​വയിൽ പ്രവേശനം ന​ട​ക്കു​ന്നു. സ്പോ​ര്‍ട്സ് ​േക്വാ​ട്ട സീ​റ്റു​ക​ൾ പൊ​തു​മെ​റി​റ്റി​ലേ​ക്ക്​ മാ​റ്റു​േ​മ്പാ​ൾ 3552 സീ​റ്റു​ണ്ടാ​കും.

പു​റ​മെ, വി.​എ​ച്ച്.​എ​സ്.​സി, പോ​ളി​ടെ​ക്നി​ക്, ഐ.​ടി.​ഐ മേ​ഖ​ല​ക​ളി​ലാ​യി 83,000 സീ​റ്റു​ണ്ട്​. അ​ര്‍ഹ​രാ​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് മെ​റി​റ്റ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ം. എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് ല​ഭി​ച്ചവരുടെ എ​ണ്ണം 1,25,509 ആ​യി. എ ​പ്ല​സ് നേ​ടി​യ ചു​രു​ക്കം ചി​ലരു​ടെ അ​പേ​ക്ഷ​യി​ൽ വ​ള​രെ കു​റ​ച്ചു ഓ​പ്ഷ​നു​ക​ൾ ഉ​ള്‍പ്പെ​ടു​ത്തി​യ​തി​നാ​ൽ അ​ലോ​ട്ട്മെൻറ്​ ല​ഭി​ച്ചി​ട്ടി​ല്ല. എ​യ്ഡ​ഡ് ക​മ്യൂ​ണി​റ്റി ​േക്വാ​ട്ട​യി​ലും മാ​നേ​ജ്മെൻറ്​ ​േക്വാ​ട്ട​യി​ലും വൊ​ക്കേ​ഷ​ന​ൽ ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി​യി​ലും ശേ​ഷി​ക്കു​ന്ന​വ​ർ‌ പ്ര​വേ​ശ​നം തേ​ടാ​ൻ സാ​ധ്യ​ത​യു​െ​ണ്ട​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Monson's possession copperplate is fake - CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.