കോഴിക്കോട്: ലോക്ഡൗൺ കാലത്ത് മോഷ്ടാക്കളെയും ‘ബ്ലാക്ക്മാനെ’യും പിടിക്കാൻ നാട്ടുകാർ ഇറങ്ങി നിയമം ലംഘിക്കരുതെന്ന മുഖ്യമന്ത്രിയുെട നിർദേശത്തിന് ജില്ലയിൽ പുല്ലുവില. അവശ്യസർവിസായി പ്രഖ്യാപിച്ച മാധ്യമപ്രവർത്തനം പോലും അസാധ്യമാക്കുന്ന രീതിയിലാണ് സദാചാര ഗുണ്ടകൾ ജില്ലയിൽ അരങ്ങ് വാഴുന്നത്. ലോക്ഡൗണിൽ രാത്രി ഇറങ്ങിനടക്കാൻ അവസരം തേടിയിറങ്ങിയ ചില യുവാക്കൾ നാട്ടിലുടനീളം കറങ്ങി നടന്ന് നിയമം കൈയിലെടുക്കുന്നതിെൻറ അവസാന ഉദാഹരണമാണ് ‘മാധ്യമം’ സീനിയർ റിപ്പോർട്ടർ സി.പി. ബിനീഷിനുനേരെ നരിക്കുനിക്കടുത്ത് കാവുംപൊയിലിലുണ്ടായ ആൾക്കൂട്ട ആക്രമണം. ഭരണകക്ഷിയുടെ പഞ്ചായത്ത് അംഗം വേണുഗോപാലിെൻറ സാന്നിധ്യത്തിലായിരുന്നു ഭീഷണിയും കൈയേറ്റവും.
കൊടുവള്ളി സ്റ്റേഷൻ പരിധിയിൽപ്പെട്ട നരിക്കുനി പഞ്ചായത്തിലെ കാവുംപൊയിലിൽ കള്ളന്മാരുടെ ശല്യമുണ്ടെന്നതിെൻറ പേരിലാണ് ഒരുകൂട്ടം നാട്ടുകാർ അഴിഞ്ഞാടിയത്. വലിയ വടികളുമായി കാവുംപൊയിൽ, കാരുകുളങ്ങര ഭാഗത്ത് അർധരാത്രിയിൽ ഇവർ സ്വൈരവിഹാരം തുടങ്ങിയിട്ട് ആഴ്ചകളായെന്ന് നാട്ടുകാരിൽ ഒരു വിഭാഗം പറയുന്നു. െകാടുവള്ളി പൊലീസിെൻറ മൗനാനുവാദവുമുണ്ടെന്ന് വേണം കരുതാൻ. മോഷ്ടാക്കളുെട ശല്യമുള്ളതിനാലാണ് നാട്ടുകാർ യാത്രക്കാരെ ചോദ്യം ചെയ്യുന്നതെന്നാണ് പൊലീസ് കഴിഞ്ഞ ദിവസം രാത്രി പറഞ്ഞത്. പൊലീസിെൻറ പിന്തുണയുണ്ടെന്ന് പഞ്ചായത്ത് അംഗവും പറയുന്നു.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സാമൂഹിക അകലം പാലിക്കണമെന്നും കൂട്ടമായി നടക്കരുതെന്നും വീടുകളിൽ കയറി കർശനം നിർദേശം നൽകുന്ന പഞ്ചായത്ത് അംഗംതന്നെയാണ് യുവാക്കളുടെ നിയമലംഘനത്തെ ന്യായീകരിക്കുന്നതെന്ന് നാട്ടുകാരിൽ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. മാധ്യമപ്രവർത്തകെൻറ ചിത്രവും വിഡിയോയും മോഷ്ടാവ് എന്ന നിലയിൽ വിവിധ വാട്സ്ആപ് ഗ്രൂപ്പുകളിലേക്ക് ഇവർ അയച്ചുെകാടുത്തിരുന്നു. തൊട്ടപ്പുറത്തെ അങ്ങാടിയിൽവെച്ച് മാധ്യമം റിപ്പോർട്ടറെ ആക്രമിക്കാൻ ഒരുകൂട്ടർ ശ്രമിച്ചതായുള്ള വിവരങ്ങളും വ്യാഴാഴ്ച െവെകീട്ടോടെ പുറത്തുവന്നിട്ടുണ്ട്. ചാലപ്പുറത്തിന് സമീപം മോഷ്ടാവിനെ ‘പിടിക്കാനിറങ്ങിയ’ റസിഡൻസ് അസോസിയേഷൻകാർ അടുത്തിടെ മാധ്യമപ്രവർത്തകനെ വടിനീട്ടി ബൈക്കിൽനിന്ന് തള്ളിയിടാൻ ശ്രമം നടത്തിയിരുന്നു. ഈ വിഷയത്തിൽ കസബ െപാലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.