തിരുവനന്തപുരം: രൂക്ഷമായ കാര്‍ഷിക പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ഷകര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് കാർഷിക വായ്പകൾക്ക് മൊറേട്ടാറിയം പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കര്‍ഷകര്‍ സംസ്ഥാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്ത വായ്പകള്‍ക്ക് മേലുള്ള ജപ്തി നടപടികള്‍ക്ക് 2017 മെയ് 31 വരെയാണ് മോറൊട്ടോറിയം പ്രഖ്യാപിക്കുക.
കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോര്‍ഡ് രൂപീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. അഡ്വ. എം.രാജഗോപാലന്‍ നായര്‍ ചെയര്‍പേഴ്സണും,ജി.എസ്. ഷൈലാമണി, പി.സി. രവീന്ദ്രനാഥ് എന്നിവര്‍ അംഗങ്ങളുമായിരിക്കും
വിജിലന്‍സ് ആന്റ് ആന്‍റി കറപ്ഷന്‍ ബ്യൂറോയില്‍24 അധിക തസ്തികകള്‍ സൃഷ്ടിച്ചു. ഒരു അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ഒരു സീനിയര്‍ സൂപ്രണ്ട്, രണ്ട് ജൂനിയര്‍ സൂപ്രണ്ടുമാര്‍, 20ക്ലാര്‍ക്കുമാര്‍ എന്നീ തസ്തികകളാണ് സൃഷ്ടിച്ചത്.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിനു കീഴില്‍ 15പുതിയ ഭാഗ്യക്കുറി സബ്സെൻററുകൾ ആരംഭിക്കാൻ തീരുമാനിച്ചു. ഇവിടെ 15 അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍മാരുടേയും 15 ജൂനിയര്‍ സൂപ്രണ്ടുമാരുടേയും 45 ക്ലാര്‍ക്കുമാരുടേയും 15 ഓഫീസ് അറ്റന്‍ഡന്‍റുമാരുടേയും 15 സെക്യൂരിറ്റി ഗാര്‍ഡുമാരുടേയും തസ്തികകള്‍ സൃഷ്ടിക്കും. ഇതിനു പുറമെ മുന്‍പ് അനുവദിച്ചിരുന്ന മൂന്നു താലൂക്ക് ലോട്ടറി ഓഫീസുകളില്‍ 15 പുതിയ തസ്തികകളും സൃഷ്ടിച്ചു. അസിസ്റ്റന്റ് മൂന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍, മൂന്ന് ജൂനിയര്‍ സൂപ്രണ്ട്,ആറ് ക്ലാര്‍ക്ക്, മൂന്ന് ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളാണ് സൃഷ്ടിച്ചത്.
പത്തനംതിട്ട ജില്ലയില്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. ഈപ്പന്‍ എ.സി. യെ നിയമിച്ചു. ഐ.ഐ.ടി. പാലക്കാട് സ്ഥാപിക്കുന്നതിനായി പാലക്കാട് താലൂക്ക് പുതുശ്ശേരി വെസ്റ്റ് വില്ലേജില്‍ 70.02 ഏക്കര്‍ ഭൂമി സൗജന്യമായി കൈമാറും. മട്ടാഞ്ചേരിയില്‍ ബി.ഒ.ടി. പാലത്തിെൻറ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ഗാമണ്‍ ഇന്ത്യ കമ്പനിക്ക് നഷ്ടപരിഹാര തുകയായി 16,23,34,444 രൂപ നല്‍കുവാന്‍ തീരുമാനിച്ചു.
ECHS പോളിടെക്നിക് നിര്‍മ്മിക്കുന്നതിനായി കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടി താലൂക്കില്‍ 0.1013 ഹെക്ടര്‍ ഭൂമി 30 വര്‍ഷത്തേക്ക് കേന്ദ്ര പ്രതിരോധ വകുപ്പിന് പാട്ടത്തിന് കൈമാറുവാന്‍ തീരുമാനിച്ചു. കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷനിലെ വര്‍ക്ക്മെന്‍ കാറ്റഗറിയിലുള്ള ജീവനക്കാരുടെ ദീര്‍ഘകാല കരാര്‍ 2012 ജൂലൈ ഒന്നു മുതല്‍ നാലുവര്‍ഷത്തേക്ക് കൂടി അംഗീകരിച്ചു. 2012 ജൂലൈ ഒന്നു മുതലുള്ള അവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പുതുക്കി നിശ്ചയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.