തിരുവനന്തപുരം: കർഷകവായ്പ മൊറട്ടോറിയം സംബന്ധിച്ച ഫയൽ ഇനി കേന്ദ്ര തെരഞ്ഞെടുപ് പ് കമീഷന് അയക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടികാറാം മീണ. ഇതോടെ കർഷകരുടെ എ ല്ലാ വായ്പകൾക്കും ഡിസംബർ 31വരെ സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം തൽക്കാലം നടപ്പാകി ല്ലെന്ന് ഉറപ്പായി. തെരഞ്ഞെടുപ്പിനുശേഷം പെരുമാറ്റച്ചട്ടത്തിൽ ഇളവുവരുന്നതോടെ സർക്കാറിന് നേരിട്ട് ഉത്തരവിറക്കാം.
ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാറിനോടുചോദിച്ച സംശയങ്ങൾക്കൊന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ നിലപാട്. ഫയൽ വീണ്ടും ഡൽഹിക്ക്് അയച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയുണ്ട്. മൊറട്ടോറിയം ഒക്ടോബർ വരെയുണ്ട്. ഏപ്രിലിൽ അവസാനിക്കുകയായിരുന്നെങ്കിൽ കമീഷനെ വീണ്ടും സമീപിക്കാമായിരുന്നു. മൊറട്ടോറിയം നീട്ടുന്നത് പെരുമാറ്റച്ചട്ടത്തെ ബാധിക്കുമോ ഇല്ലയോ എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്്. ഇക്കാര്യത്തിൽ വ്യക്തത ഇല്ലാതിരിെക്ക വീണ്ടും കമീഷനെ സമീപിക്കുക അസാധ്യമാണ്.
സഹകരണസംഘങ്ങളിൽനിന്നും വാണിജ്യബാങ്കുകളിൽനിന്നും എടുത്ത എല്ലാ വായ്പകൾക്കും ആനുകൂല്യം ലഭിക്കുംവിധമുള്ള പാക്കേജാണ് സർക്കാർ തീരുമാനിച്ചിരുന്നത്. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുമുമ്പ് ഉത്തരവിറക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയാതെ വന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടുന്നതിനുള്ള ഫയൽ നേരത്തേ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ തള്ളിയിരുന്നു. ഒക്ടോബർ 11 വരെ മൊറട്ടോറിയം നിലനിൽെക്ക എന്തിന് വീണ്ടും നീട്ടി നൽകണമെന്നായിരുന്നു കമീഷെൻറ ചോദ്യം. ഇതിന് വ്യക്തമായ മറുപടി നൽകാൻ സർക്കാറിനായില്ല. ഇതാണ് ഫയൽ ഇനി അയക്കേണ്ടെന്ന് തീരുമാനിക്കാൻ കാരണം.
ഒരിക്കൽ മടക്കിയ ഫയൽ വീണ്ടും കേന്ദ്ര െതരഞ്ഞെടുപ്പു കമീഷന് അയച്ചാൽ തള്ളുമെന്നും അത് സർക്കാറിന് നാണക്കേടാകുമെന്നും പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ഫയലിൽ കുറിച്ചിരുന്നു. നിയമവിദഗ്ധർ അടക്കമുള്ളവരുടെ ഉപദേശം കൂടി സ്വീകരിച്ചാണ് ഫയൽ കേന്ദ്ര െതരഞ്ഞെടുപ്പു കമീഷന് അയക്കേണ്ടെന്ന് ടികാറാം മീണ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.