കൊച്ചി: ട്രാന്‍സ്ജെന്‍ഡറെന്ന് അവകാശപ്പെട്ട് അവർക്കൊപ്പം ചേർന്ന മകനെ തിരികെ കിട്ടാൻ മാതാവിെൻറ ഹേബിയസ് കോർപസ് ഹരജി. അമ്മയുെടയും ‘മകെൻറ’യും വാദങ്ങൾ കേട്ട ഹൈകോടതി ഇടപ്പള്ളി സ്വദേശിയായ 25കാരെന വൈദ്യ-മനശ്ശാസ്ത്ര പരിശോധനക്ക് വിധേയനാക്കാന്‍ ഉത്തരവിട്ടു. കാക്കനാട്ടെ കുസുമഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഒരു സംഘം ഡോക്ടര്‍മാര്‍ പരിശോധിക്കണമെന്നാണ് കോടതി നിർദേശം. റിപ്പോർട്ട് വീണ്ടും കേസ് പരിഗണിക്കുന്ന ജൂൺ ഏഴിനകം സമർപ്പിക്കണം.
ട്രാൻസ്ജെൻഡർ എന്ന് അവകാശപ്പെടുന്ന മകന് പുരുഷനാണെന്നും മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നയാളാണെന്നും ചൂണ്ടിക്കാട്ടിയാണ് മാതാവ് ഹരജി നൽകിയിട്ടുള്ളത്. ട്രാന്‍സ്ജെന്‍ഡര്‍ സംഘം നിയമവിരുദ്ധമായി തടങ്കലില്‍ വെച്ചിരിക്കുകയാണ്. മകന് ചില മാനസിക പ്രശ്നങ്ങൾ കണ്ടതിനാല്‍ നേരത്തേ പാടുപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ചിരുന്നു.
ചികിത്സക്കുശേഷം സാധാരണഗതിയിലേക്ക് തിരിച്ചുവന്നെങ്കിലും മാർച്ചിൽ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കണ്ടു. ഏപ്രില്‍ അഞ്ചിന് വീട് വിട്ടുപോയെങ്കിലും ഒരാഴ്ചക്കുശേഷം തിരികെ വന്നു. പിന്നീട് മേയ് ഒമ്പതിന് വീണ്ടും വീടുവിട്ടു. 15ന് മകനെ കാണാനില്ലെന്നുകാണിച്ച് െപാലീസില്‍ പരാതി നല്കി.
പൊലീസ് കസ്റ്റഡിയിലെടുത്ത് ഹാജരാക്കിയപ്പോൾ മജിസ്േട്രറ്റ് മകനെ സ്വന്തം ഇഷ്ടപ്രകാരം വിടുകയായിരുന്നു. നിയമപരമായ മെഡിക്കല്‍ പരിശോധനപോലും നടത്താതെയാണ് വിട്ടയച്ചത്.
ഇപ്പോൾ സ്ത്രീനാമവും സ്വീകരിച്ചിട്ടുണ്ട്. ട്രാൻസ്ജെൻഡറല്ലാത്ത മകനെ ഇനി ലിംഗ -അവയവ മാറ്റത്തിന് നിർബന്ധിക്കാൻ സാധ്യതയുണ്ട്. ഇൗ സാഹചര്യത്തിൽ സംഘത്തിൽ നിന്ന് തെൻറ മകനെ മോചിപ്പിക്കണമെന്നും മാനസിക -വൈദ്യപരിശോധനക്ക് നിർദേശിക്കണമെന്നുമാണ് മാതാവ് ആവശ്യപ്പെട്ടത്. അതേസമയം, താന്‍ ട്രാന്സ്ജെന്ഡറാണെന്നാണ് തിങ്കളാഴ്ച പൊലീസിനൊപ്പമെത്തിയ യുവാവ് കോടതിയെ അറിയിച്ചത്. യുവാവ് 25 വയസ്സുള്ള ഇന്ത്യന്‍ പൗരനാണെന്നും ട്രാന്‍സ്ജെന്‍ഡറുകളെ നിയമം അംഗീകരിച്ചിട്ടുണ്ടെന്നും വാദം കേള്‍ക്കലിനിടെ കോടതി വാക്കാല്‍ നിരീക്ഷിച്ചു. തുടർന്നാണ് വിദഗ്ധ വൈദ്യ-മനശ്ശാസ്ത്ര പരിശോധനക്ക് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.