കൊച്ചി: ശ്രീവത്സം നികുതി തട്ടിപ്പ് കേസിൽ കുടുങ്ങിയ ഉടമ എം.കെ.ആർ. പിള്ളയെ സംസ്ഥാന പൊലീസിെൻറ ഉപദേശക പദവിയിൽനിന്ന് നാഗാലാൻഡ് പൊലീസ് ഒഴിവാക്കി. നാഗാലാൻഡിൽ പിള്ളയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടപടി.
പിള്ളയുടെയും ബന്ധുക്കളുടെയും പേരിൽ നാഗാലാൻഡിലെ കൊഹിമയിൽ 10 ബാങ്കിലായി നിലവിലെ മുപ്പതോളം അക്കൗണ്ടുകൾ സംബന്ധിച്ച വിശദവിവരങ്ങൾ ആദായനികുതിവകുപ്പ് ശേഖരിച്ചിരുന്നു. നാഗാലാൻഡ് പൊലീസിൽനിന്ന് അഡീഷനൽ എസ്.പിയായി റിട്ടയർ ചെയ്ത പിള്ള ഡി.ജി.പിയുടെ ഉപദേഷ്ടാവായി പ്രവർത്തിച്ചുവരുകയായിരുന്നു. പിള്ളെക്കതിരെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നിലവിൽ കേെസാന്നും ഇല്ലെന്ന് നാഗാലാൻഡ് ഡി.ജി.പി ദംഗൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
പിള്ളയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്. പുരോഗതിക്കനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ നടപടിയിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് നാഗാലാൻഡ് പൊലീസിലെ മറ്റ് പല ഉന്നത ഉദ്യോഗസ്ഥരുമായും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പലരും പിള്ളയെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു.
മലയാളിസമാജം പ്രവർത്തകെര ബന്ധപ്പെെട്ടങ്കിലും അവരും കാര്യമായൊന്നും പറയാൻ തയാറായില്ല. ഇതിനിടെ, പിള്ള ഉൾപ്പെട്ട റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ സർക്കാർ മൗനം പാലിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നാഗാലാൻഡ് മാധ്യമങ്ങൾ രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.