കരിപ്പൂര്‍ വെളിച്ചം നഗര്‍ ഒരുങ്ങി; മുജാഹിദ് സംസ്ഥാന സമ്മേളനം വ്യാഴാഴ്ച തുടങ്ങും

കരിപ്പൂര്‍ (മലപ്പുറം): നാല് നാൾ നീളുന്ന മുജാഹിദ് (മർക്കസുദ്ദഅ്‍വ) പത്താം സംസ്ഥാന സമ്മേളനത്തിന് ഫെ​ബ്രുവരി 15 വ്യാഴാഴ്ച തുടക്കമാവും. പതിനായിരങ്ങൾക്ക് പ​​ങ്കെടുക്കാനുള്ള സൗകര്യങ്ങളാണ് ​കരിപ്പൂർ വിമാനത്താവള റോഡരികിലെ സമ്മേളന നഗരിയിൽ സജ്ജമായത്. സംസ്ഥാനത്തിന്നോളം നടത്തിയിട്ടുള്ളതില്‍ വൈവിധ്യം നിറഞ്ഞതും ജന ബാഹുല്യമുള്ളതുമായ ഏറ്റവും വലിയ മുജാഹിദ് സമ്മേളനമായിരിക്കുമിതെന്ന് കെ.എൻ.എം മർക്കസുദ്ദഅ്‍വ പ്രസിഡൻ്റ് ഡോ. ഇ. കെ അഹ്മദ് കുട്ടി, ജന. സെക്രട്ടറി സി.പി. ഉമർ സുല്ലമി എന്നിവർ സമ്മേളന നഗരിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാവിധ വെല്ലുവിളികളെയും അതിജയിച്ച് ഇസ്‌ലാഹീ നവോത്ഥാന മുന്നേറ്റം സംസ്ഥാനത്ത് ഉജ്വലമായി മുന്നേറുമെന്നതിന്‍റെ ബഹിര്‍ പ്രകടനമായി മാറും സമ്മേളനം. രാജ്യത്തിനകത്തും പുറത്തും പ്രശസ്തരായ ഒട്ടേറെ പണ്ഡിതന്മാരും നേതാക്കളും ഭരണ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്ന നാല് ദിവസം നീളുന്ന സമ്മേളനത്തില്‍ വന്‍ ജനാവലി പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് -നേതാക്കൾ പറഞ്ഞു.


ഔപചാരിക ഉദ്ഘാടനം വ്യാഴാഴ്ച

ലോക പ്രശസ്ത ഇസ് ലാമിക പണ്ഡിതനും ആഗോള പണ്ഡിത സഭാംഗവുമായ അശൈഖ് സല്‍മാന്‍ അല്‍ ഹുസൈനി അന്നദ് വി വ്യാഴാഴ്ച ഉച്ചക്ക് 3.30ന് സമ്മേളന ത്തിന്‍റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കും. സംഘാടക സമിതി ചെയര്‍മാന്‍ പാറപ്പുറത്ത് മൊയ്തീന്‍കുട്ടി ഹാജി (ബാവഹാജി) അധ്യക്ഷത വഹിക്കും.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എളമരം കരീം എം.പി, ഡോ. ബി രവി പിള്ള, പരോക്ഷ മാര്‍ഗ വിജ്ഞാന കേന്ദ്രം അധ്യക്ഷന്‍ ആത്മാദാസ് യമി, ഫാദര്‍ സജീവ് വര്‍ഗീസ്, പത്മശ്രീ ചെറുവയല്‍ രാമന്‍, ജെയിന്‍ ടെമ്പിള്‍ ട്രസ്റ്റ് പ്രസിഡന്റ് രമേശ് ജി മേത്ത, ബുദ്ധിസ്റ്റ് ഉപാസകന്‍ ആചാര്യ പവിത്രന്‍, കാലിക്കറ്റ് പാര്‍സി അൻജുമൻ പ്രസിഡന്റ് സുബിന്‍ മാര്‍ഷല്‍ എന്നിവർ സംബന്ധിക്കും. സമ്മേളന സുവനീര്‍ ടി. വി ഇബ്റാഹീം എം. എല്‍. എ പ്രകാശനം ചെയ്യും. പി.ടി.എ റഹീം എം. എല്‍. എ, ഡോ. പി മുസ്തഫ ഫാറൂഖി പുസ്തക പ്രകാശനം നിര്‍വഹിക്കും. പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ പ്രൊഫ. പി മുഹമ്മദ് കുട്ടശ്ശേരിയെ ആദരിക്കും.

തുടര്‍ന്ന് ‘ദി ഐഡിയ ഓഫ് ഇന്ത്യ’ പ്രോഗ്രാം നടക്കും. പ്രമുഖ പത്ര പ്രവര്‍ത്തകരായ കെ.പി ശശികുമാറും ഷാജഹാന്‍ മാടമ്പാട്ടും അഭിമുഖം നടത്തും. വെകിട്ട് 7.45ന് ‘മതേതര ഇന്ത്യയുടെ ഭാവി’ എന്ന വിഷയത്തില്‍ ഡയലോഗ് നടക്കും. കെ.എന്‍.എം മര്‍കസുദ്ദഅവ വൈസ്. പ്രസിഡന്റ് അഡ്വ. പി മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിക്കും. എം പി അബ്ദുസ്സമദ് സമദാനി എം പി, ബിനോയ് വിശ്വം എംപി, ജോൺ ബ്രിട്ടാസ് എം പി, എന്‍ കെ പ്രേമചന്ദ്രന്‍ എം.പി, എ.പി അനില്‍ കുമാര്‍ എം.എല്‍.എ, സി.എം മൗലവി ആലുവ എന്നിവർ പങ്കെടുക്കും. ടി.ടി ഇസ്മായില്‍, അഡ്വ. പി.എം നിയാസ്, അഡ്വ. എം. മൊയ്തീന്‍കുട്ടി പുസ്തക പ്രകാശനം നടത്തും.


വെള്ളിയാഴ്ച മൈത്രി സംഗമം

രണ്ടാം ദിവസമായ വെള്ളിയാഴ്ച കാലത്ത് 9.30ന് ‘സൗഹൃദ കേരളം-സമന്വയ കേരളം’ എന്ന സന്ദേശത്തില്‍ മൈത്രി സംഗമം നടക്കും. ക്ഷണിക്കപ്പെട്ട ഇതര മതവിശ്വാസികളുടെ സംഗമമാണ് മൈത്രി സംഗമം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പ്രഫ. ശംസുദ്ദീന്‍ പാലക്കോട് അധ്യക്ഷത വഹിക്കും. അഡ്വ. എന്‍ ശംസുദ്ദീന്‍ എം. എല്‍.എ അതിഥിയായിരിക്കും. മദ്യനിരോധന പോരാട്ട നേതാവ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററെ ആദരിക്കും. സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പ്രൊഫ. എന്‍.പി ഹാഫിസ് മുഹമ്മദ്, ഡോ. വിന്‍സെന്‍റ ആലുക്കല്‍, പി.സുരേന്ദ്രന്‍, അലി പത്തനാപുരം എന്നിവർ സംബന്ധിക്കും.

തുടര്‍ന്ന് നടക്കുന്ന ജുമുഅ പ്രാര്‍ത്ഥനയില്‍ ആയിരങ്ങള്‍ പങ്കെടുക്കും. മൈത്രീ സംഗമത്തിനെത്തുന്ന സഹോദര സമുദായാംഗങ്ങള്‍ക്ക് ജുമുഅ പ്രാര്‍ത്ഥന വീക്ഷിക്കാന്‍ അവസരമൊരുക്കും. കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ട റി ഡോ.കെ ജമാലുദ്ദീന്‍ ഫാറൂഖി ജുമുഅ ക്ക് നേതൃത്വം നല്‍കും.

ഉച്ചക്ക് 2.30ന് തീം കോണ്‍ഫ റന്‍സ് നടക്കും. സംഘാടക സമിതി വര്‍ക്കിംഗ്ചെയര്‍മാന്‍ കെ.എല്‍.പി യൂസുഫ് അധ്യക്ഷത വഹിക്കും. കെ. പി. എ മജീദ് എം. എല്‍. എ ഉദ്ഘാടനം ചെയ്യും. യു. ഡി. എഫ് കണ്‍വീനര്‍ എം. എം. ഹസ്സന്‍, എം. പി അബ്ദുല്‍ ഗഫൂര്‍ അതിഥികളാവും. ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ഇര്‍ഷാദ് സ്വലാഹി, ടി.പി ഹുസൈന്‍കോയ, പ്രൊഫ. പി കെ ശബീബ്, അബ്ദുല്‍ അസീസ് സ്വലാഹി, ഇബ്റാഹീം ബുസ്താനി വിഷയമവതരിപ്പിക്കും.

വൈകിട്ട് ഏ​ഴിന് യുവജന സമ്മേളനം നടക്കും. യൂസുഫ് അല്‍ ഹുസൈനി ലക്‌നൗ ഉദ്ഘാടനം ചെയ്യും. ഐ എസ് എം പ്രസിഡണ്ട് സഹല്‍ മുട്ടില്‍ അധ്യക്ഷത വഹിക്കും. ജൗഹര്‍ അയനിക്കോട് വിഷയമവതരിപ്പിക്കും. ഡി.വൈ.എഫ്.ഐ പ്രസിഡന്റ് വി.വസീഫ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി. കെ ഫിറോസ്, എ.ഐ.വൈ എഫ് സെക്രട്ടറി ടി.ടി ജിസ്മോന്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി ശുഹൈബ്, എന്‍.വൈ.എല്‍ പ്രസിഡന്റ് ഷമീര്‍ പയ്യനങ്ങാടി, ഐ.എസ്‌.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഷാനവാസ് പേരാമ്പ്ര എന്നിവർ ചർച്ചയിൽ പങ്കെടുക്കും. കെ എം ഷാജി, റിഹാസ് പുലാമന്തോൾ പ്രഭാഷണം നടത്തും. ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ സമ്മേളനം നടക്കും. പ്രധാന പന്തലിൽ ഖുർആൻ ഹദീസ് സമ്മേളനം നടക്കും.

ശനിയാഴ്ച വിദ്യാര്‍ത്ഥി സമ്മേളനം, വനിത സമ്മേളനം

കാലത്ത് ഒമ്പതിന് പ്രധാന പന്തലിൽ നടക്കുന്ന സമ്മേളനത്തിൽ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് പ്രൊഫ. എ അബ്ദുൽ ഹമീദ് മദീനി അധ്യക്ഷത വഹിക്കും. ഡോ. ജമാലുദ്ദീൻ ഫാറൂഖി, കുഞ്ഞി മുഹമ്മദ് പുലവത്ത്, ഡോ. ജാബിർ അമാനി വിഷയം അവതരിപ്പിക്കും. ഉച്ചക്ക് നടക്കുന്ന ഹദീസ് പഠന സെഷനിൽ പ്രൊഫ. കെ പി സകരിയ്യ, കെ.എൻ സുലൈമാൻ മദനി, അസൈനാർ അൻസാരി, വിഷയം അവതരിപ്പിക്കും.

ശനിയാഴ്ച രാവിലെ 9:30 ന് ഫുർഖാൻ ഓഡിറ്റോറിയത്തിൽ പണ്ഡിത സമ്മേളനം നടക്കും. കെ.ജെ.യു വൈസ് പ്രസിഡന്റ് കെ.സി.സി മുഹമ്മദ് അന്‍സാരി അധ്യക്ഷത വഹിക്കും. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച 10 മണിക്ക് റഹ്മത്ത് ഓഡിറ്റോറിയത്തില്‍ എഴുത്തുകാരുടെയും ഗവേഷകരുടെയും സംഗമം നടക്കും. 11.30ന് ഫുര്‍ഖാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഫാമിലി മീറ്റ് പി ഉബൈദുല്ല എം എല്‍ എ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് വിദ്യാര്‍ത്ഥി സമ്മേളനം നടക്കും. അറബ് ലീഗ് അംബാസിഡര്‍ ഡോ. മാസിന്‍ അല്‍മസൂദി ഉദ്ഘാടനം ചെയ്യും. നജീബ് കാന്തപുരം എം.എല്‍.എ അതിഥിയായിരിക്കും. എം.എസ്.എം പ്രസിഡന്റ് ജസീം സാജിദ് അധ്യക്ഷത വഹിക്കും.


‘വെറുപ്പിന്റെ രാഷ്ട്രീയം വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ളത്’ എന്ന ചര്‍ച്ചയില്‍ വിവിധ വിദ്യാർത്ഥി സംഘടനാ ഭാരവാഹികളായ കെ.എം അഭിജിത്ത്, പി.എം ആര്‍ഷോ, പി.വി അഹ്മദ് സാജു, അഡ്വ. ഫാത്വിമ തഹ്ലിയ, ഫാത്വിമ ഹിബ എന്നിവർ പങ്കെടുക്കും. അബ്ദുല്‍ ജലീല്‍ മദനി, നൗഫല്‍ ഹാദി, റാഫി പേരാമ്പ്ര എന്നിവർ സംസാരിക്കും.

ഉച്ചക്ക് രണ്ടിന് ഫുര്‍ഖാന്‍ ഓഡിറ്റോറിയത്തില്‍ മനുഷ്യാവകാശ സമ്മേളനം നടക്കും. ഡോ. അശ്റഫ് കടക്കല്‍ മോഡറേറ്ററായിരിക്കും. കെ ടി കുഞ്ഞിക്കണ്ണന്‍, ഡോ. പി.ജെ. വിൻസെന്റ്, സണ്ണി എം. കപിക്കാട്, അഡ്വ. നജാദ് കൊടിയത്തൂര്‍ പങ്കെടുക്കും. ഉച്ചക്ക് രണ്ടിന് റഹ്മത്ത് ഓഡിറ്റോറിയത്തില്‍ ‘സോഷ്യല്‍ സര്‍വീസ് കോൺക്ലേവ്’ നടക്കും. പി.കെ ബശീര്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്യും. ഡോ. ഇദ്രീസ് മുഖ്യപ്രഭാഷണം നടത്തും.

ശനിയാഴ്ച ഉച്ചക്ക് നടക്കുന്ന മാധ്യമ സമ്മേളനം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഡോ. സുഫ് യാന്‍ അബ്ദുസ്സത്താര്‍ മോഡറേറ്ററായിരിക്കും. കെ.മുരളീധരന്‍ എം.പി, വെങ്കടേഷ് രാമകൃഷ്ണന്‍, ആര്‍ രാജഗോപാല്‍, വി.എം ഇബ്റാഹീം, പി.ജെ ജോഷ്വ, പ്രമോദ് രാമന്‍, കമാല്‍ വരദൂര്‍, അഡ്വ. കെ.പി നൗഷാദലി, കെ.ജയദേവന്‍, അഡ്വ. വി.കെ ഫൈസല്‍ ബാബു, വി.കെ ആസിഫലി, അശ്റഫ് തൂണേരി എന്നിവർ ചര്‍ച്ചയില്‍ പങ്കെടുക്കും.

ശനിയാഴ്ച വൈകിട്ട് 3.30ന് നടക്കുന്ന വനിതാ സമ്മേളനം സമീപകാലത്ത് കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ വനിതാ സമ്മേളനമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യും. റൊസ ദേയ മില്‍ഹിം അല്‍ബുസൂദ് മുഖ്യാതിഥിയായിരിക്കും. സൈനബ ശറഫിയ്യ, സല്‍മ അന്‍വാരിയ്യ, ബുശ്റ നജാത്തിയ, മുഹ്സിന പത്തനാപുരം വിഷയമവതരിപ്പിക്കും. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വനിതാ പ്രതിനിധികളായ ജാസ്മിന്‍ ഷാഹ് യു.എ.ഇ, സൈനബ അന്‍വാരിയ്യ ഖത്തര്‍, നസീം സ്വലാഹ് ജിദ്ദ പങ്കെടുക്കും.

വൈകിട്ട് നാലിന് റഹ്മത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ടീച്ചേഴ്സ് ആൻഡ് ട്രെയിനീസ് കോൺക്ലേവ് കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ മുഹമ്മദ് ബശീര്‍ ഉദ്ഘാടനം ചെയ്യും. 4.30ന് ഫുര്‍ഖാന്‍ ഓഡിറ്റോറിയത്തില്‍ പ്രവാസി സമ്മേളനം നടക്കും. സലാഹ് കാരാടന്‍ ഉദ് ഘാടനം ചെയ്യും.

വൈകിട്ട് ഏഴിന് ഉമ്മത്ത് സമ്മേളനം നടക്കും. മന്ത്രി വി.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. ഡോ.യു.പി യഹ്‌യഖാന്‍ അധ്യക്ഷത വഹിക്കും. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം.കെ സക്കീര്‍ ഹുസൈൻ, അഡ്വ. ഹാരിസ് ബീരാന്‍ അതിഥികളാവും.

ബി.പി.എ ഗഫൂര്‍ വിഷയമവതരിപ്പിക്കും. അഡ്വ. പി.എം.എ സലാം, ജമാഅത്തെ ഇസ്‌ലാമി അമീര്‍ പി. മുജീബ് റഹ്മാന്‍, ഡോ. ഫസല്‍ ഗഫൂര്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, അബ്ദുല്‍ ശുക്കൂര്‍ അല്‍ ഖാസിമി, പ്രൊഫ. എ.പി അബ്ദുല്‍ വഹാബ്, എഞ്ചി. പി മമ്മദ്കോയ, എന്‍ കെ.അലി, സയ്യിദ് അശ്റഫ് തങ്ങള്‍, എം.എം ബശീര്‍ മദനി പ്രസംഗിക്കും.

ഞായറാഴ്ച സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സമാപന ദിവസമായ ഞായറാഴ്ച കാലത്ത് ഒമ്പതിന് പ്രധാന പന്തലില്‍ ആദര്‍ശ സംസ്കരണ സമ്മേളനം നടക്കും. ഇ ടി മുഹമ്മദ് ബശീര്‍ എം. പി ഉദ്ഘാടനം ചെയ്യും. കെ പി അബ്ദുറഹ് മാന്‍ സുല്ലമി അധ്യക്ഷത വഹിക്കും. എം കെ രാഘവന്‍ എം. പി മുഖ്യാതിഥിയാവും. അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ, അലി മദനി മൊറയൂര്‍, അബ്ദുല്‍ കലാം ഒറ്റത്താണി, അബ്ദുസ്സലാം മുട്ടില്‍ വിഷയമവതരിപ്പിക്കും.

ഉച്ചക്ക് രണ്ടിന് നടക്കുന്ന കുടുംബം, രാഷ്ട്രം, സംസ്കാരം സെഷനില്‍ എം ടി മനാഫ്, ഡോ. ഇസ് മായില്‍ കരിയാട്, ഫൈസല്‍ നന്മണ്ട വിഷയമവതരിപ്പിക്കും. ഞായറാഴ്ച കാലത്ത് ഒമ്പതിന് ഫുര്‍ഖാന്‍ ഓഡിറ്റോറിയത്തില്‍ ഭിന്നശേഷി സമ്മേളനം നടക്കും. സബ് ജഡ്ജ് എം.പി ഷൈജല്‍ ഉദ്ഘാടനം ചെയ്യും.

കാലത്ത് പത്തിന് ഹജ്ജ് ഹൗസില്‍ ദേശീയ ഇസ്‌ലാഹീ സമ്മേളനം നടക്കും. ഡോ. നസിബു റഹ്മാന്‍ മാൽഡ ഉദ്ഘാടനം ചെയ്യും. ഹാജി മുഹമ്മദ് അസീസുറഹ്മാന്‍ മുഖ്യാതിഥിയാകും. കാലത്ത് പത്തിന് നൂര്‍ ഓഡിറ്റോറിയത്തില്‍ ദേശീയ അറബിക് സമ്മേളനം നടക്കും. ഡോ. അബ്ദുറസാഖ് അബുജസര്‍ ഉദ്ഘാടനം ചെയ്യും. ഡോ. അമീനുള്ള മദീനി മുഖ്യാതിഥിയാകും. കാലത്ത് പത്തിന് റഹ്മത്ത് ഓഡിറ്റോറിയത്തില്‍ ഹയര്‍ എജ്യുക്കേഷന്‍ കോൺക്ലേവ് നടക്കും. ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.കെ മുബാറക് പാഷ ഉദ്ഘാടനം ചെയ്യും.

ഉച്ചക്ക് 1.30ന് ഫുര്‍ഖാന്‍ ഓഡിറ്റോറിയത്തില്‍ കര്‍മശാസ്ത്ര സമ്മേളനം നടക്കും. കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ട് മൊയ്തീന്‍ സുല്ലമി കുഴിപ്പുറം ഉദ്ഘാടനം ചെയ്യും. ഡോ. കെ ഇല്‍യാസ് മൗലവി, ഡോ. അബ്ദുന്നസീര്‍ അസ്ഹരി, ഡോ. എ കെ അബ്ദുല്‍ ഹമീദ് മദനി വിഷയമവതരിപ്പിക്കും.

ഉച്ചക്ക് രണ്ടിന് റഹ്മത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സിവില്‍ സെർവന്റ്സ് ആൻഡ് ലോയേഴ്സ് കോൺക്ലേവ് എ. പി മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകിട്ട് 4.30ന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കെ.എന്‍.എം മര്‍കസുദ്ദഅവ പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിക്കും. ഫലസ്തീന്‍ അംബാസിഡര്‍ ഡോ. അബ്ദുറസാഖ് അബൂജസര്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, മുസ്ലീം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, ജെ.എന്‍. എച്ച് മാനേജിംഗ് ഡയറക്ടര്‍ വി.പി മുഹമ്മദലി, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹ്മദ് അതിഥിയായിരിക്കും. കെ.എന്‍.എം മര്‍കസുദ്ദഅവ ജന.സെക്രട്ടറി സി.പി ഉമര്‍സുല്ലമി മുഖ്യപ്രഭാഷണം നടത്തും. എം. അഹ്മദ് കുട്ടി മദനി, എന്‍. എം അബ്ദുൽ ജലീല്‍, പ്രൊഫ. കെ. പി സകരിയ്യ, സഹല്‍ മുട്ടില്‍, സി ടി.ആയിഷ ടീച്ചര്‍, ആദില്‍ നസീഫ് മങ്കട, നദ നസ്റിൻ എന്നിവർ സംബനധിക്കും. അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ നന്ദി പറയുമെന്ന് വാർത്താ സമ്മേളനത്തിൽ കെ.ജെ. യു പ്രസിഡൻ്റ് പ്രഫ. എ.അബ്ദുൽ ഹമീദ് മദീനി, സംഘാടക സമിതി വർകിംഗ് ചെയർമാൻ, കെ.എൽ.പി യൂസുഫ്, പ്രോഗ്രാം കമ്മിറ്റി ചെയർമാർ പ്രഫ. കെ.പി സ കരിയ്യ, ഓർഗനൈസിംഗ് സെക്രട്ടറി എൻ. എം ജലീൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ. അനസ് കടലുണ്ടി, മീഡിയ വിങ് ചെയർമാൻ ബി.പി.എ ഗഫൂർ, ഐ.എസ്. എം പ്രസിഡന്റ് സഹൽ മുട്ടിൽ തുടങ്ങിയവർ അറിയിച്ചു. 

വാർത്താ സമ്മേളനം


Tags:    
News Summary - Mujahid state conference will begin on Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.