തൊടുപുഴ: മുല്ലപ്പെരിയാറിൽ മരങ്ങൾ മുറിച്ച് ബേബി ഡാം ബലപ്പെടുത്താൻ തമിഴ്നാട് മുറവിളി കൂട്ടുേമ്പാൾ ബലപ്പെടുത്തലിെൻറ പൊള്ളത്തരങ്ങളും അണക്കെട്ടിെൻറ ബലഹീനതകളും തുറന്നുകാട്ടി 10 വർഷം മുമ്പ് സമർപ്പിച്ച റിപ്പോർട്ട് അവഗണിക്കപ്പെട്ടത് ചർച്ചയാകുന്നു. സുപ്രീംകോടതി ഉന്നതാധികാര സമിതിയുടെ നിർദേശപ്രകാരം അന്തർസംസ്ഥാന ജല ഉപദേശക സമിതി അംഗവും കെ.എസ്.ഇ.ബിയുടെ ഡാം സുരക്ഷ വിഭാഗം മുൻ ചീഫ് എൻജിനീയറുമായ എം. ശശിധരൻ ഉൾപ്പെടെയുള്ളവരാണ് ശാസ്ത്രീയ പഠനം നടത്തിയത്. ഡാം നേരിടുന്ന ഭീഷണികളും തമിഴ്നാടിെൻറ വ്യാജ അവകാശവാദങ്ങളും അക്കമിട്ട് നിരത്തിയ റിപ്പോർട്ട് 2011 ജൂൺ 13നാണ് അന്നത്തെ ജലവിഭവ മന്ത്രി പി.ജെ. േജാസഫിന് സമർപ്പിച്ചത്.
റിപ്പോർട്ടിലെ കണ്ടെത്തലുകൾ സുപ്രീംകോടതിയിലെ കേസിൽ വാദമുഖങ്ങളായി ഉയർത്താനോ യഥാസമയം പുറത്തുവിട്ട് പൊതുചർച്ചക്ക് വിധേയമാക്കാനോ കേരളം തയാറായില്ല. ഇത് പിന്നീട് കാര്യങ്ങൾ സങ്കീർണമാക്കിയെന്ന് പഠനത്തിന് നേതൃത്വം നൽകിയവർ പറയുന്നു. അണ്ടർവാട്ടർ സ്കാനിങ് ഉൾപ്പെടെ ഉപയോഗിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിെൻറ ഗാലറിയിലടക്കം ഇറങ്ങി വിശദ പഠനം നടത്തിയിരുന്നു. 1200 അടി നീളമുള്ള അണക്കെട്ടിെൻറ മിക്ക ഭാഗങ്ങളിലും നേരിയ വിള്ളൽ കണ്ടെത്തി. 10 മീറ്റർ ഉയരത്തിൽ രണ്ട് ഭിത്തി നിർമിച്ച് അതിനുള്ളിൽ കോൺക്രീറ്റ് നിറച്ചാണ് '80കളുടെ ആദ്യം പ്രധാന ഡാം ബലപ്പെടുത്തിയത്. കേബിൾ ആങ്കറിങ്ങും നടത്തി.
എന്നാൽ, സുർക്കി മിശ്രിതം ഉപയോഗിച്ച്് നിർമിച്ച അണക്കെട്ടിന് കോൺക്രീറ്റ് മിശ്രിതം ഉപേയാഗിച്ചുള്ള ബലപ്പെടുത്തൽ ഗുണം ചെയ്യില്ലെന്നും നിർമാണ സാമഗ്രികൾ രണ്ടും വ്യത്യസ്തമായതിനാൽ ഭൂകമ്പം പോലുള്ള പ്രതിഭാസങ്ങളെ ചെറുക്കാൻ കഴിയില്ലെന്നുമായിരുന്നു പഠനസംഘത്തിെൻറ കണ്ടെത്തൽ. റിക്ടർ സ്കെയിലിൽ നാലോ അതിനു മുകളിലോ രേഖപ്പെടുത്തുന്ന ഭൂകമ്പമുണ്ടായാൽ അണക്കെട്ടിന് ഭീഷണിയാണ്. പുതിയ അണക്കെട്ട് മാത്രമാണ് ശാശ്വത പരിഹാരമെന്നും സംഘത്തിലെ വിദഗ്ധർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.