നെടുമ്പാശ്ശേരി: കാനഡയിൽ ഇന്റർപോളിന്റെ പിടിയിലായ സി.എ.എം. ബഷീറിന്റെ കേസുമായി ബന്ധപ്പെട്ട് മുംബൈ ക്രൈംബ്രാഞ്ച് സംഘമെത്തും. മുംബൈ മുലുന്ദ് റെയിൽപാളത്തിലെ സ്ഫോടന കേസിൽ ബഷീർ പ്രതിയാണ്. ഈ കേസുമായി ബന്ധപ്പെട്ടാണ് ഇന്റർപോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്. ലുക്കൗട്ട് പ്രകാരം പിടിയിലായിട്ടുള്ളയാൾ സി.എ.എം. ബഷീർ തന്നെയാണെന്ന് ഉറപ്പുവരുത്താൻ അദ്ദേഹവുമായി രക്തബന്ധമുള്ളയാൾ ഡി.എൻ.എ ടെസ്റ്റിന് സഹകരിക്കണമെന്ന് മുംബൈ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഉത്തരവുമായിട്ടായിരിക്കും ക്രൈംബ്രാഞ്ച് എത്തുക.
എയറോനോട്ടിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയ ബഷീർ പിന്നീട് സിമിയിൽ ആകൃഷ്ടനാകുകയായിരുന്നു. 1995 മുതൽ ഒളിവിലാണ്. പാകിസ്താനിലാണെന്നാണ് ആദ്യം കരുതിയിരുന്നത്. ഷാർജയിൽനിന്ന് സിംഗപ്പൂർ വഴിയാണ് കാനഡയിൽ എത്തിയതെന്നറിയുന്നു. ബഷീറിന്റെ സഹോദരിയെ ഡി.എൻ.എ ടെസ്റ്റിന് വിധേയമാക്കാനാണ് തീരുമാനമെന്നറിയുന്നു. ആലുവ മേഖലയിലെ ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ ടെസ്റ്റ് നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.