കൽപറ്റ: 2019ലെ പുത്തുമല ദുരന്തത്തിനിരയായവരുടെ പുനരധിവാസം അഞ്ചുവർഷം പിന്നിട്ടിട്ടും പൂർണമായിട്ടില്ല. പൂത്തക്കൊല്ലിയിൽ 52 വീടുകളാണ് വിവിധ സംഘടനകളുടേയും വ്യക്തികളുടേയും സഹായത്തോടെ നിർമിച്ചത്. ഇതിൽ മൂന്ന് വീടുകളുടെ നിർമാണം പല കാരണങ്ങളാൽ നിലച്ച മട്ടിലാണ്.
ബാക്കി 49 വീടുകളിലാണ് താമസമുള്ളത്. കൂടാതെ 20ലധികം വീടുകൾ മറ്റിടങ്ങളിലായും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നിർമിച്ചു. 105 കുടുംബങ്ങളെയാണ് പുത്തുമല ഉരുൾപൊട്ടലിനെ തുടർന്ന് മാറ്റിപ്പാർപ്പിച്ചത്.
തുടക്കത്തിൽ നിരവധി സംഘടനകളും വ്യക്തികളും വീട് വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നെങ്കിലും പലരും പിന്നീട് പിൻവാങ്ങിയതോടെ ഭരണകൂടം പ്രതിസന്ധിയിലായി. രണ്ടു വർഷം മുമ്പാണ് പലരും സ്വന്തമായ വീടുകളിൽ താമസിക്കാൻ തുടങ്ങിയത്. പുത്തുമല ദുരന്തത്തിനിരയായവരിൽ പലർക്കും വീട് ലഭിച്ചില്ലെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.