ഇടുക്കി: മൂന്നാറിലെ നിർമാണ പ്രവർത്തനം സംബന്ധിച്ച് ഹൈകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയായ അഡ്വ. ഹരീഷ് വാസുദേവനെതിരെ വിമർശനവുമായി സി.പി.എം. ഹരീഷ് വാസുദേവൻ കപട പരിസ്ഥിതിവാദിയാണെന്ന് സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി വർഗീസ് ആരോപിച്ചു.
ഹരീഷ് വാസുദേവനെ വിശ്വാസത്തിലെടുക്കാൻ കഴിയില്ല. കസ്തൂരി രംഗൻ-ഗാഡ്കിൽ പ്രശ്നം ഉയർന്നു വന്നപ്പോൾ ഇടുക്കിയെ പൂർണമായും വനഭൂമിയാക്കി മാറ്റണമെന്ന നിലപാട് സ്വീകരിച്ച വ്യക്തിയാണെന്നും വർഗീസ് പറഞ്ഞു.
വൺ എർത്ത് വൺ ലൈഫ് വ്യാജ സംഘടനയാണ്. ഹൈകോടതിയിലെ ഹരജിക്ക് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ജില്ല സെക്രട്ടറി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.