തെരഞ്ഞെടുപ്പ് മൽസരത്തിൽ സൗഹൃദമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: തെരഞ്ഞെടുപ്പ് മൽസരത്തിൽ സൗഹൃദമില്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ കോ-ലീ-ബി സഖ്യമാണെന്ന കോടിയേരിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പ് സമയത്ത് ഉയർത്തുന്ന ഇത്തരം ആരോപണങ്ങളെ കാര്യമാക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റാണ് എൽ.ഡി.എഫ് സ്ഥാനാർഥി. അതുപോലെ ജില്ലാ വൈസ് പ്രസിഡന്‍റാണ് ബി.ജെ.പി സ്ഥാനാർഥി. ഇതിൽ തന്നെ സൗഹൃദം വ്യക്തമാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

കേരള കോൺഗ്രസ് എം വിളിച്ചു ചേർക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സ്ഥാനാർഥി എന്ന നിലയിൽ പങ്കെടുക്കും. ഇതിന് യു.ഡി.എഫ് നേതാക്കളുടെ അനുമതി വാങ്ങിയിട്ടുണ്ട്. ലീഗും കോൺഗ്രസും തോളോട് തോൾ ചേർന്നാണ് തെരഞ്ഞെടുപ്പ് പ്രവർത്തനമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

നാമനിർദേശപത്രിക സമർപ്പിക്കാൻ പുറപ്പെടുന്നതിന് മുമ്പ് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

 

 

Tags:    
News Summary - muslim league candidate pk kunhalikutty react to kodiyeri statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.