മുട്ടിൽ മരംമുറി: കുറ്റപത്രം തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കും

കൽപറ്റ: വിവാദമായ മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം തിങ്കളാഴ്ച സമർപ്പിക്കും. അന്വേഷണ സംഘത്തലവൻ ഡിവൈ.എസ്.പി വി.വി. ബെന്നിയാണ് കുറ്റപത്രം സുൽത്താൻ ബത്തേരി കോടതിയിൽ സമർപ്പിക്കുക. സഹോദരങ്ങളായ റോജി അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരുൾപ്പെടെ ഒമ്പതു പേരാണ് പ്രതിപ്പട്ടികയിലുള്ളത്. റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവിനെ തുടർന്നാണ് മുട്ടിൽ സൗത്ത് വില്ലേജിൽ ഉൾപ്പെടെ വ്യാപക മരംമുറി നടന്നത്. 500 വർഷത്തിലേറെ പഴക്കമുള്ള മരങ്ങൾ അടക്കം മുറിച്ചുനീക്കിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

വഞ്ചന, വ്യാജരേഖ ചമക്കൽ എന്നിവ ഉൾപ്പെടെ 43 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഭൂവുടമകളായ അബൂബക്കർ, മനോജ്‌, അബ്ദുൽ നാസർ, മുട്ടിൽ സൗത്ത് സ്പെഷൽ വില്ലേജ് ഓഫിസറായിരുന്ന കെ.ഒ. സിന്ധു, വില്ലേജ് ഓഫിസർ കെ.കെ. അജി, അഗസ്റ്റിൻ സഹോദരന്മാരുടെ ഡ്രൈവർ വിനീഷ് എന്നിവരും കേസിൽ പ്രതികളാണ്. 500 വർഷത്തിലേറെ പഴക്കമുള്ള മൂന്നു മരങ്ങളും 400 വർഷത്തിലധികം പഴക്കമുള്ള ഒമ്പതു മരങ്ങളും ഉൾപ്പെടെ 112 രാജകീയ വൃക്ഷങ്ങൾ മുറിച്ചുകടത്തിയെന്നാണ് കേസ്.

Tags:    
News Summary - Muttil case: charge sheet to be submitted in court Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.