തിരുവനന്തപുരം: സോളാർ സമരം ഒത്തുതീർപ്പാക്കിയതാണെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുദ്രാവാക്യം വിളിച്ചത് മുഴുവൻ അപ്പോൾ തന്നെ നടപ്പിലാക്കുമെന്ന തെറ്റിദ്ധാരണ വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങൾ അജണ്ട സെറ്റ് ചെയ്തിട്ട് ആ അജണ്ടയോട് ഞങ്ങളുടെ പ്രതികരണം ചോദിച്ച് ചർച്ചയാക്കുക. അതിന് ഞങ്ങളില്ല. അന്ന് മുഖ്യമന്ത്രി തന്നെയാണ് പറഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസടക്കം ജുഡീഷ്യൽ അന്വേഷണത്തിന്‍റെ ഭാഗമാക്കുമെന്ന്. ഞങ്ങളുടെ മുദ്രാവാക്യം അതായിരുന്നു, അത് വിജയിച്ചു -അദ്ദേഹം പറഞ്ഞു.
എല്ലാ ആവശ്യവും നിർവഹിക്കാനാവില്ല. അങ്ങനെയെങ്കിൽ ഇൻക്വിലാബ് സിന്ദാബാദ് എന്ന് എത്ര കൊല്ലമായി വിളിക്കുന്നു. എന്നിട്ട് വിപ്ലവം ജയിച്ചോ? ഉടനെ ജയിക്കും. മുദ്രാവാക്യം വിളിച്ചത് മുഴുവൻ അപ്പോൾ തന്നെ നടപ്പിലാക്കുമെന്ന തെറ്റിദ്ധാരണ വേണ്ട. അങ്ങനെ തെറ്റിദ്ധരിക്കുന്നതാണ് അപകടം -എം.വി. ഗോവിന്ദൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.