‘കാസ മുസ്​ലിം വിരോധം പരത്തുന്ന തീവ്ര ക്രിസ്ത്യൻ സംഘടന,  ചില ബിഷപ്പുമാർ അവരുടെ വലയിൽ വീണു’ -എം.വി. ജയരാജൻ

‘കാസ മുസ്​ലിം വിരോധം പരത്തുന്ന തീവ്ര ക്രിസ്ത്യൻ സംഘടന, ചില ബിഷപ്പുമാർ അവരുടെ വലയിൽ വീണു’ -എം.വി. ജയരാജൻ

തളിപ്പറമ്പ്​: കടുത്ത മുസ്​ലിം വിരോധം പരത്തുകയാണ്​ തീവ്ര ക്രിസ്ത്യൻ സംഘടനയായ ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് ​അലയൻസ്​ ഫോർ സോഷ്യൽ ആക്ഷൻ (കാസ) ചെയ്യുന്നതെന്ന്​ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. അപൂർവം ചില ബിഷപ്പുമാർ കാസയുടെ വലയിൽ വീണതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.

മുസ്​ലിംകളിൽ ജമാഅത്തെ ഇസ്​ലാമിയും എസ്​.ഡി.പി.ഐയും ​എന്താണോ ചെയ്യുന്നത്​ അതാണ്​ ക്രിസ്ത്യൻ വിഭാഗത്തിൽ കാസയും ചെയ്തുകൊണ്ടിരിക്കുന്നത്​. മലയോര മേഖലകളിലെ ക്രിസ്​ത്യൻ വിഭാഗങ്ങളിൽ വർഗീയത പരത്തുകയാണ്​ കാസ​. ഫലസ്തീൻ-ഇസ്രായേൽ പ്രശ്​നം ക്രിസ്ത്യൻ-മുസ്​ലിം പ്രശ്​നമായാണ്​ കാസ പ്രചരിപ്പിക്കുന്നത്​. ഇല്ലാത്ത ലവ് ജിഹാദിൽ പിടിച്ചുതൂങ്ങിയാണ്​ കാസ വർഗീയത പ്രചരിപ്പിക്കുന്നത്. ഉത്തരേന്ത്യയിലെ ന്യൂനപക്ഷ വേട്ട അറിയാതെയാണ്​ ചില ബിഷപ്പുമാർ കാസക്കൊപ്പം നിൽക്കുന്നത്​. സി.പി.എമ്മിനോടുള്ള വിരോധം കാരണം സംഹാരമൂർത്തിയുടെ അടുത്തേക്ക്​ പോവുകയാണ് അത്തരം​ ബിഷപ്പുമാർ​. മലയോര മേഖലയിൽ ബി.ജെ.പിക്ക്​ അനുകൂലമായ സാഹചര്യം ഒരുക്കുകയാണ്​ കാസ ചെയ്യുന്നതെന്നും എം.വി. ജയരാജൻ കൂട്ടിച്ചേർത്തു.

എ.ഡി.എം നവീൻ ബാബുവിന്‍റെ മരണത്തിന് കാരണം പി.പി ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമർശമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആ പരാമർശം തെറ്റെന്ന് പറഞ്ഞത് അതാനാലാണെന്നും ഉടൻ തന്നെ ദിവ്യക്കെതിരെ നടപടി എടുത്തുവെന്നും ജയരാജൻ വിശദീകരിച്ചു. പി.പി ദിവ്യക്കെതിരെയെടുത്ത സംഘടനാ നടപടി ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു. പി.പി ദിവ്യയുടേത് ന്യായീകരിക്കാന്‍ കഴിയാത്ത തെറ്റായ നടപടിയാണ് എന്നായിരുന്നു പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറഞ്ഞത്. സംഘടനാ റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചക്കിടയില്‍ ദിവ്യയെ അനുകൂലിച്ചും എതിര്‍ത്തും പ്രതിനിധികള്‍ സംസാരിച്ചിരുന്നു.

Tags:    
News Summary - mv jayarajan against casa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.