എ.ഡി.എമ്മിന്റെ മരണത്തിന് കാരണം ദിവ്യയുടെ പ്രസംഗത്തിലെ അവസാന പരാമർശം -എം.വി ജയരാജൻ

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്‍റെ മരണത്തിന് കാരണം പി.പി ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമർശമായിരുന്നെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് ജയരാജന്‍റെ പരാമർശം.

ആ പരാമർശം തെറ്റെന്ന് പറഞ്ഞത് അതാനാലാണെന്നും ഉടൻ തന്നെ ദിവ്യക്കെതിരെ നടപടി എടുത്തുവെന്നും ജയരാജൻ വിശദീകരിച്ചു. പി.പി ദിവ്യക്കെതിരെയെടുത്ത സംഘടനാ നടപടി ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു. പി.പി ദിവ്യയുടേത് ന്യായീകരിക്കാന്‍ കഴിയാത്ത തെറ്റായ നടപടിയാണ് എന്നായിരുന്നു പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറഞ്ഞത്. സംഘടനാ റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചക്കിടയില്‍ ദിവ്യയെ അനുകൂലിച്ചും എതിര്‍ത്തും പ്രതിനിധികള്‍ സംസാരിച്ചിരുന്നു.

Tags:    
News Summary - MV Jayarajan PP Divya CPIM Kannur district meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.