എം.വി ജയരാജനെ പ്രത്യേക മെഡിക്കൽ സംഘം പരിശോധിക്കും

കണ്ണൂർ: കോവിഡ് ബാധിച്ച് ചികിത്സയിലുള്ള സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജനെ പ്രത്യേക മെഡിക്കൽ സംഘം പരിശോധിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നുള്ള ഡോക്ടർമാരുടെ സംഘമാണ് ജയരാജനെ പരിശോധിക്കുക.

നിലവിൽ പരിയാരം മെഡിക്കൽ കോളജിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ന്യൂമോണിയ ബാധയെ തുടർന്ന് എം.വി ജയരാജനെ വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നു.

നേരത്തെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയുടെ നിർദേശപ്രകാരം കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നുള്ള സംഘം പരിശോധന നടത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.