തിരുവനന്തപുരം: പരിശോധനകൾ കർശനമാക്കിയതോടെ അന്തര്സംസ്ഥ ാന ബസുകള്‍ സംസ്ഥാനത്തേക്കുള്ള സര്‍വിസുകള്‍ നിര്ത്തിെവച്ചാല് ബദ ൽ സംവിധാനമൊരുക്കാൻ സര്‍ക്കാര്‍ വഴിതേടുന്നു. കൂടുതല്‍ ബസുകള്‍ ഓട ിക്കുന്നതിന് കെ.എസ്.ആര്.ടി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് കെ.എസ്.ആര്.ടി.സി അധികൃതരുമായി മന്ത്രി എ.കെ. ശശീന്ദ്രന് പ്രാഥമികചര്‍ച്ച നടത്തി.
വേനല്‍ക്കാല പ്രത്യേക ബസുകള്‍ക്കുള്ള 18 പെര്‍മിറ്റുകള്‍ കൈവശമുണ്ട്. ഈ പെര്‍മിറ്റുകള്‍ പൂര്‍ണമായും വിനിയോഗിക്കുന്നില്ല. ആവശ്യത്തിന് ബസില്ലാത്തതാണ് തടസ്സം. ബസുകള്‍ വാടകെക്കടുക്കുന്നത് അടക്കമുള്ള സാധ്യതകളാണ് തേടുന്നത്. ഇതില്‍ അന്തിമരൂപം ആയിട്ടില്ല.
യാത്രാക്ലേശം ഒഴിവാക്കാന്‍ കോണ്ട്രാക്റ്റ് കാരേജ് ബസുകള്‍ വാടകെക്കടുത്ത് ഓടിക്കുന്നതിനുള്ള സാധ്യതയും തേടുന്നുണ്ട്. ഇതിന് കെ.എസ്.ആര്.ടി.സി എല്‍.എ.പി.ടി ലൈസന്‍സ് നേടേണ്ടതുണ്ട്. ഗതാഗത സെക്രട്ടറി കെ.ആര്. ജ്യോതിലാലിെൻറ അധ്യക്ഷതയില്‍ ശനിയാഴ്ച വീണ്ടും യോഗം ചേർന്ന് അടിയന്തര നടപടികള്‍ക്ക് രൂപംനല്‍കും.
അതേസമയം, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച രാത്രി മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെവരെ നടത്തിയ പരിശോധനയില്‍ അനധികൃതമായി ഓടിയ 255 അന്തര്‍സംസ്ഥാന ബസുകള്‍ പിടികൂടി. പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ചതിനും ചരക്ക് കടത്തിയതിനും 7.45 ലക്ഷം രൂപ പിഴ ഈടാക്കി. പാലക്കാടാണ് കൂടുതല്‍ ബസുകള്‍ പിടികൂടിയത്. അനുമതി ഇല്ലാതെ പ്രവര്‍ത്തിച്ച 107 ടിക്കറ്റ് ബുക്കിങ് ഏജന്‍സികള്‍ക്ക് നോട്ടീസ് നല്കി. വെള്ളിയാഴ്ച രാത്രിയും പരിശോധന തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.