കൊട്ടിയം സിത്താരാ ജങ്ഷന് എതിർവശം ഓട നിർമാണ ഭാഗമായെടുത്ത കുഴി
കൊട്ടിയം: ദേശീയപാതയുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട് ഓടക്കായി കുഴിയെടുത്തിട്ട് മാസങ്ങൾ.
കൊട്ടിയം സിത്താര ജങ്ഷന് എതിർവശം സ്വകാര്യ ആശുപത്രിക്ക് മുന്നിലാണ് ഓട നിർമാണ് പാതിവഴിയിൽ മുടങ്ങിയത്. ഇതോടെ, രോഗികളുമായി വരുന്ന ആംബുലൻസുകൾക്ക് ആശുപത്രിയിലേക്ക് കയറാൻ പറ്റാത്ത സ്ഥിതിയാണ്.
അടുത്തിടെ ഇരുചക്രവാഹന യാത്രക്കാരൻ കുഴിയിൽ വീണപ്പോൾ ബാരിക്കേഡ് വെച്ച് വിഷയത്തിൽ നിന്നും തലയൂരുകയാണ് കരാറുകാർ ചെയ്തത്.
റോഡിന് ഇരുവശവും കുഴി രൂപപ്പെട്ട് വെള്ളംകയറി കിടക്കുകയാണ്. പുനർനിർമാണം നടക്കുന്ന ദേശീയപാതയുടെ പല ഭാഗങ്ങളിലും അനുബന്ധ പ്രവർത്തനങ്ങൾ മുടങ്ങിയ നിലയിലാണ്. നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.