ദേശീയപാത പുനർനിർമാണം; ഓടക്കായി കുഴിയെടുത്തിട്ട് മാസങ്ങൾ; അപകട ഭീഷണി
text_fieldsകൊട്ടിയം: ദേശീയപാതയുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട് ഓടക്കായി കുഴിയെടുത്തിട്ട് മാസങ്ങൾ.
കൊട്ടിയം സിത്താര ജങ്ഷന് എതിർവശം സ്വകാര്യ ആശുപത്രിക്ക് മുന്നിലാണ് ഓട നിർമാണ് പാതിവഴിയിൽ മുടങ്ങിയത്. ഇതോടെ, രോഗികളുമായി വരുന്ന ആംബുലൻസുകൾക്ക് ആശുപത്രിയിലേക്ക് കയറാൻ പറ്റാത്ത സ്ഥിതിയാണ്.
അടുത്തിടെ ഇരുചക്രവാഹന യാത്രക്കാരൻ കുഴിയിൽ വീണപ്പോൾ ബാരിക്കേഡ് വെച്ച് വിഷയത്തിൽ നിന്നും തലയൂരുകയാണ് കരാറുകാർ ചെയ്തത്.
റോഡിന് ഇരുവശവും കുഴി രൂപപ്പെട്ട് വെള്ളംകയറി കിടക്കുകയാണ്. പുനർനിർമാണം നടക്കുന്ന ദേശീയപാതയുടെ പല ഭാഗങ്ങളിലും അനുബന്ധ പ്രവർത്തനങ്ങൾ മുടങ്ങിയ നിലയിലാണ്. നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.