മാണി സി. കാപ്പന്‍റെ പാർട്ടി പിളർന്നു

കോട്ടയം: മാണി സി. കാപ്പൻ എം.എൽ.എയുടെ നാഷണലിസ്റ്റ്​ കോൺഗ്രസ് കേരള (എൻ.സി.കെ) പിളർന്നു. സംസ്ഥാന വർക്കിങ് പ്രസിഡന്‍റ്​ ബാബു കാർത്തികേയൻ, വൈസ് പ്രസിഡന്‍റ്​ പി. ഗോപിനാഥ്, സെക്രട്ടറി എ.കെ.ജി. ദേവദാസ്, നാഷനലിസ്റ്റ്​ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ കൊച്ചു ദേവസി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രമുഖ വിഭാഗം പാർട്ടി വിടുകയാണെന്ന്​ പ്രഖ്യാപിക്കുകയായിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികളും മഹിളാ ഘടകം സംസ്ഥാന കമ്മിറ്റിയും പിരിച്ചു വിട്ടു.

തെരഞ്ഞെടുപ്പിനു മുന്നോടിയായി എന്‍.സി.പിയുമായി വിയോജിച്ച് കാപ്പനൊപ്പം ചേര്‍ന്ന് നാഷനലിസ്റ്റ് കോണ്‍ഗ്രസ് കേരള രൂപവത്​കരിക്കാൻ ഒപ്പം നിന്ന പ്രധാന നേതാക്കളാണ് പാര്‍ട്ടി വിട്ടത്. നിയമസഭ തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ മാണി സി. കാപ്പന്‍റെ രാഷ്ട്രീയ നിലപാടുകളോടു വിയോജിച്ചാണ് തീരുമാനമെന്ന്​ നേതാക്കൾ വ്യക്​തമാക്കി. തെരഞ്ഞെടുപ്പിനു ശേഷം മാണി സി. കാപ്പന്‍ മുംബൈയിലെത്തി എൻ.സി.പി നേതാക്കളെ കണ്ടതും യു.ഡി.എഫിനെതിരെ പ്രസ്താവന ഇറക്കിയതുമെല്ലാം പാര്‍ട്ടിയുമായി ആലോചിക്കാതെയാണെന്ന്​ ഇവർ ആരോപിക്കുന്നു. ഭാവി പരിപാടികൾ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നും ഇവർ അറിയിച്ചു.

Tags:    
News Summary - Nationalist Congress Kerala party divided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.