കോഴിക്കോട്: ജില്ലയിലെ അപകട മേഖലയെ കുറിച്ച് പഠിച്ച് നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെൻറർ (നാറ്റ്പാക്). ജില്ലയിൽ ഏറെ കരുതൽ വേണ്ട 32 മേഖലകളുണ്ടെന്നാണ് നാറ്റ്പാക് ഗതാഗതവകുപ്പിെൻറ നിർദേശ പ്രകാരം നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. ദേശീയ പാതയിൽ 18 ഇടങ്ങളും സംസ്ഥാന പാതയിൽ 14 സ്‌ഥലങ്ങളുമാണ് അപകടമേഖലയായിട്ടുള്ളത്.
ദേശീയപാതയിലെ അപകട മേഖലകളും ദൂരവും ഇങ്ങനെ: മാനാഞ്ചിറ-മുഴിക്കൽ ജംങ്ഷൻ (9.40 കിലോമീറ്റർ), പുഷ്പ ജംങ്ഷൻ-പാവങ്ങാട് (8.60), പ്രോവിഡൻസ് കോളജ് ജംങ്ഷൻ-കൊടൽ നടക്കാവ് (11.30), ആനക്കുളം-ചെങ്ങോട്ടുകാവ് (7.90), ചെറുവണ്ണൂർ ജംങ്ഷൻ- കല്ലായ് പാലം (7.60), ചേന്ദമംഗലം തെരു-കരിമ്പന പ്ലാലം (4.70), പൊയിൽക്കാവ് - വെങ്ങളം ജംങ്ഷൻ (5.30), അഴിയൂർ-കൈനാട്ടി (8.20), പയ്യോളി-മൂടാടി (8.20), ചെലവൂർ-പാലക്കുറ്റി (12.60), വാവാട് ടൗൺ പുതുപ്പാടി (13.70), (2.30), പുതുപ്പണം-അയനിക്കാട് (6.40), രാമനാട്ടുകര നിസരി ജംങ്ഷൻ-ഫറോക്ക് പുതിയ പാലം (5.00), പൂളാടിക്കുന്ന് ജംങ്ഷൻ-വേങ്ങേരി ജംങ്ഷൻ (5.10), വെസ്റ്റ് കൈതപ്പൊയിൽ- താമരശ്ശേരി ചുരം വ്യൂ പോയിൻറ് (9.50), രാമനാട്ടുകര ബസ് സ്‌റ്റാൻഡ് ജംങ്ഷൻ-വൈദ്യരങ്ങാടി (2.00), വെങ്ങാലി റെയിൽവേ മേൽപാലം-വെങ്ങളം ജംങ്ഷൻ (4.50).
സംസ്‌ഥാന പാതയിലെ അപകടമേഖലകൾ ഇങ്ങനെ: നൊച്ചാട്-കടിയങ്ങാട് (12.80), ഉള്ളിയേരി- വട്ടോളി ബസാർ (9.20), അഗസ്ത്യമുഴി നെല്ലിക്കാപ്പറമ്പ് (6.40), പറമ്പത്ത് വേളൂർ വെസ്റ്റ് (5.60 ചെറിയ കുമ്പളം-മൊകേരി (4.90), അമ്പലക്കുളങ്ങര ബസ് സ്‌റ്റോപ്പ്-കല്ലാച്ചി (5.80), ഉള്ളിയേരി- കരുവന്നൂർ (6.10), പാവങ്ങാട് ജംങ്ഷൻ-പുറക്കാട്ടിരി (4.90), എകരൂർ-കൊരങ്ങാട് (6.30), നാദാപുരം- പെരിങ്ങത്തൂർ പാലം (9.60), ദേവർകോവിൽ -മൂന്നാംകൈ ജംങ്ഷൻ (2.30), മുടൂർ, വെളിമണ്ണ-നീലേശ്വരം (5.70), കൂമുള്ളി-ഉള്ളിയേരി (4.20), നന്മണ്ട-നരിക്കുനി (8.20).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.