നവകേരള സദസ്: തിരുവനന്തപുരം മണ്ഡലത്തിലെ സംഘാടക സമിതി രൂപീകരണ യോഗം 21ന്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ഭാഗമായി തിരുവനന്തപുരം മണ്ഡലത്തിലെ സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബർ 21ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ നടന്ന ആലോചന യോഗത്തിലാണ് തീരുമാനമായത്.

നവംബർ 18 മുതൽ ആരംഭിക്കുന്ന നവകേരള സദസിന്റെ അവസാനത്തെ മണ്ഡലമാണ് തിരുവനന്തപുരം. ഡിസംബർ 24 നാണ് തിരുവനന്തപുരത്ത് നവ കേരള സദസ് സംഘടിപ്പിക്കുകയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നുണ്ടോയെന്ന് പരിശോധിക്കാനും ജനങ്ങളുടെ പരാതികളും നിര്‍ദ്ദേശങ്ങളും നേരിട്ട് കേള്‍ക്കാനുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തി നവേകരള സദസ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ഒക്ടോബർ 21 വൈകീട്ട് അഞ്ചിന് കോട്ടൺഹിൽ സ്കൂളിലാണ് 1500 ലധികം പേർ പങ്കെടുക്കുന്ന സംഘാടക സമിതി രൂപീകരണം യോഗം. ഒക്ടോബർ 25 ന് തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലെ സംഘാടക സമിതി ഓഫീസ് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ പങ്കെടുക്കുന്ന സംഘാടക സമിതി രൂപീകരണത്തിന് ശേഷം വാർഡ് തലത്തിലും സംഘാടക സമിതി രൂപീകരണ യോഗങ്ങൾ സംഘടിപ്പിക്കും. വാർഡ് കൗൺസിലർമാർ യോഗത്തിന് നേതൃത്വം വഹിക്കും.

അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനിൽ ജോസ്, തഹസിൽദാർ സാജു, തിരുവനന്തപുരം മണ്ഡലത്തിലെ വിവിധ വാർഡ് കൗൺസിലർമാർ, പൊതു പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവരും പി. ഡബ്ല്യൂ. ഡി റസ്റ്റ്‌ ഹൌസിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Navakerala Sadas: Thiruvananthapuram Constituency Organizing Committee Meeting on 21st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.