കോട്ടയം: മാണി സി.കാപ്പന്‍റെ നാഷനലിസ്റ്റ് കോൺഗ്രസ് കേരളയെ (എൻ.സി.കെ) യുഡിഎഫിന്‍റെ ഘടകകക്ഷിയായി ഔദ്യോഗികകമായി പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കം അവസാനിച്ചതോടെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. കാപ്പന്‍ കോൺഗ്രസിൽ വരുന്നതിനെ എതിർത്തവര്‍ അനുകൂല നിലപാടെടുത്തതോടെയാണ് എൻ.സി.കെ. മുന്നണി പ്രവേശം സുഗമമായത്.
പാലാക്ക് പുറമേ എലത്തൂരും എന്‍.സി.കെ മത്സരിക്കുമെന്ന് മാണി സി കാപ്പന്‍ അറിയിച്ചു. പാലയില്‍ മാണി സി. കാപ്പന്‍ മത്സരിക്കുമ്പോള്‍ എലത്തൂരിൽ എൻ.സി.കെ സംസ്ഥാന വൈസ് പ്രസിഡന്‍റ് സുൾഫിക്കർ മയൂരി എന്നിവർ സ്ഥാനാർഥികളാകും.
രണ്ട് സീറ്റുകളാണ് എൻ.സി.കെക്ക് യു.ഡി.എഫ് നൽകിയത്. എന്നാൽ മൂന്ന് സീറ്റുകളാണ് ആവശ്യപ്പെട്ടിട്ടുളളത്. മൂന്നാം സീറ്റിനായി തളിപ്പറമ്പ്, അമ്പലപ്പുഴ, കായംകുളം സീറ്റുകളിൽ ഒന്നാണ് എൻ.സി.കെ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു സീറ്റ് കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എൻ.സി.കെ നേതൃത്വം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.