നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം സി.ബി.ഐക്ക് വിട്ടു

തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടം കസ്​റ്റഡി മരണകേസി​​​െൻറ അന്വേഷണം സി.ബി.​െഎക്ക്​ വിടാൻ മന്ത്രിസഭ യോഗം തീ രുമാനിച്ചു. നിലവിൽ ജുഡീഷ്യൽ അന്വേഷണവും ക്രൈംബ്രാഞ്ച്​ അന്വേഷണവും പുരോഗമിക്കവെയാണ്​ സി.ബി.​െഎയെ കേസ്​ ഏൽപിക് കുന്നത്​. പൊലീസുകാര്‍ പ്രതികളായ കേസ് എന്ന നിലയിലാണ് നടപടി.

രാജ്കുമാറിനെ പൊലീസ് കസ്​റ്റഡിയിലെടുക്കാനുണ് ടായ സാഹചര്യവും തുടര്‍ന്ന് ആശുപത്രിയില്‍ വെച്ചുണ്ടായ അസ്വാഭാവിക മരണവും സംബന്ധിച്ച ക്രൈം 349/19 നമ്പര്‍ കേസി‍​​െൻ റ അന്വേഷണമാണ് സി.ബി.ഐയെ ഏല്‍പിക്കുക. ഇതിനാവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ ആഭ്യന്തര അഡീഷനല്‍ ചീ ഫ് സെക്രട്ടറിയെ മന്ത്രിസഭ ചുമതലപ്പെടുത്തി.

കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന്​ ആവശ്യപ്പെട്ട് രാജ്‍കുമാറി‍​​െൻറ കുടുംബം നല്‍കിയ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. ഇതിൽ വിധി വരുന്നതിന്​ മുമ്പുതന്നെ സർക്കാർ സി.ബി.​െഎ അന്വേഷണത്തിന്​ തീരുമാനിക്കുകയായിരുന്നു. കോടതി അന്വേഷണം സി.ബി.​െഎക്ക്​ വിട്ടാൽ സർക്കാറിന്​ തിരിച്ചടിയായി വിലയിരുത്തൽ വരും. ഇൗ സാഹചര്യത്തിൽകൂടിയാണ്​ കോടതി വിധിക്ക്​ മുമ്പുതന്നെ സർക്കാർ തീരുമാനം എടുത്തത്​. ജുഡീഷ്യൽ അന്വേഷണ കമീഷൻ അന്വേഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്​. റീ പോസ്​റ്റ്​മോർട്ടം കമീഷൻ നിർദേശപ്രകാരം നടത്തുകയും ചെയ്​തിരുന്നു.

സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ രാജ്‍കുമാര്‍ കസ്​റ്റഡിയിൽ മരിച്ചതില്‍ പൊലീസിന് ഗുരുതരവീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കഴിഞ്ഞദിവസം ഹൈകോടതി വിമര്‍ശിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി എസ്.ഐ സാബുവി‍​​െൻറ ജാമ്യഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. സാബുവിനും നാലാം പ്രതി സിവില്‍ പൊലീസ് ഓഫിസര്‍ സജീവ് ആൻറണിക്കും കോടതി ജാമ്യം അനുവദിക്കുകയും ചെയ്​തു.

നെടുങ്കണ്ടം കസ്​റ്റഡി മരണം: നാലാം പ്രതിക്ക്​ ജാമ്യം
കൊച്ചി: നെടുങ്കണ്ടം കസ്​റ്റഡി മരണക്കേസിൽ പ്രതിയായ പൊലീസുകാരന്​ ഹൈകോടതി ജാമ്യം അനുവദിച്ചു. കേസന്വേഷണം അന്തിമഘട്ടത്തിലാണെന്നും പ്രധാന സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞതായും വിലയിരുത്തി നാലാം പ്രതിയും പൊലീസുകാരനുമായ സജീവ് ആൻറണിക്കാണ്​ ജസ്​റ്റിസ്​ ബി. സുധീന്ദ്രകു​മാർ ഉപാധികളോടെ ജാമ്യം അനുവദിച്ചത്​. ഒന്നാം പ്രതി എസ്​.ഐ കെ.എ. സാബുവിന്​ ചൊവ്വാഴ്​ച ജാമ്യം അനുവദിച്ചിരുന്നു.

ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുത്, മൂന്നുമാസത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം ക്രൈംബ്രാഞ്ച് എസ്.പിക്ക്​ മുന്നില്‍ എല്ലാ തിങ്കളാഴ്ചയും രാവിലെ ഒമ്പതു മുതല്‍ 11 വരെ ഹാജരാകണം എന്നിങ്ങനെ അടക്കം ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്​.

Tags:    
News Summary - nedumkandam custody death handover to cbi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.