കൊച്ചി: എട്ടാം വയസ്സിൽ അർബുദം ബാധിച്ച് ഇടതുകാൽ മുറിച്ചുമാറ്റേണ്ടിവന്ന നീരജ് ജോർജ ് ബേബി എന്ന 32കാരൻ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കാൻ ഒരുങ്ങുന്നു.
ബുധനാഴ്ച ആരംഭിച്ച് ഏഴുദിവസംകൊണ്ട് 19,341 അടി ഉയരമുള്ള കിളിമഞ്ചാരോ സാധാരണ ക്രച്ചസിെൻറ സഹായത്തോടെ കയറുമെന്ന് നീരജ് ബേബി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടാണ് യാത്ര. അന്താരാഷ്ട്ര പാരാബാഡ്മിൻറൻ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുകയും സ്വർണമെഡൽ നേടുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം. കാൽ മുറിച്ചുമാറ്റപ്പെെട്ടങ്കിലും ജീവിതത്തെയോ മനസ്സിനെയോ തളർത്താൻ അതൊരിക്കലും ഇടയാക്കിയിട്ടിെല്ലന്ന് നീരജ് പറഞ്ഞു. ആലുവയിലെ റിട്ടയേർഡ് പ്രഫസർമാരായ സി.എം. ബേബിയുടെയും ഡോ. ഷൈല പാപ്പുവിെൻറയും മകനാണ്. എം.എസ്സി ബയോടെക്നോളജി ബിരുദാനന്തര ബിരുദധാരിയാണ് നീരജ്. ആലുവ യു. സി കോളജിൽനിന്ന് ബിരുദം കരസ്ഥമാക്കിയ നീരജ് സ്കോട്ട്ലൻഡിൽനിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്.
സർക്കാർ സ്പോർട്സ് േക്വാട്ടയിൽ കേരള ഹൈകോടതിയിൽ അഡ്വക്കറ്റ് ജനറൽ ഓഫിസിൽ അസിസ്റ്റൻറായി ജോലി ചെയ്തുവരുകയാണ്. കുടുംബത്തിെൻറയും ഭിന്നശേഷി പ്രേമികളുെടയും അകമഴിഞ്ഞ പ്രോത്സാഹനമാണ് നേട്ടങ്ങൾക്ക് പിന്നിലെന്ന് നീരജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.