കൃഷ്ണദാസിനെ 21വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

കൊച്ചി: ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണത്തത്തെുടര്‍ന്ന് പ്രതിചേര്‍ക്കപ്പെട്ട  പാമ്പാടി നെഹ്റു കോളജ് ഓഫ് എജുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. പി. കൃഷ്ണദാസിനെ ഫെബ്രുവരി 21വരെ അറസ്റ്റ്ചെയ്യരുതെന്ന് ഹൈകോടതി. കോളജിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കലക്ടര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാനുള്ളതിനാലാണ് സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ അഞ്ചുദിവസം ജാമ്യം അനുവദിച്ചത്. ഇതിനിടയില്‍ അറസ്റ്റ് അനിവാര്യമാണെങ്കില്‍ അന്നുതന്നെ ഉപാധികളോടെ ജാമ്യത്തില്‍ വിടണം. മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് കൃഷ്ണദാസ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

പരീക്ഷയില്‍ കോപ്പിയടിച്ച ജിഷ്ണുവിനെ ഇന്‍വിജിലേറ്റര്‍ താക്കീത് ചെയ്തെന്നും ഹോസ്റ്റലിലത്തെിയ ജിഷ്ണു ആത്മഹത്യ ചെയ്യുകയായിരുന്നെന്നുമാണ് കൃഷ്ണദാസ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. ജിഷ്ണുവിന്‍െറ മരണം അന്വേഷിച്ച സംഘം തനിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി റിപ്പോര്‍ട്ട് നല്‍കി. ഇതിന്‍െറപേരില്‍ അറസ്റ്റുചെയ്യാന്‍ സാധ്യതയുണ്ട്. കേസില്‍ പ്രതിചേര്‍ത്ത സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

തുടര്‍ന്നാണ് അറസ്റ്റ് തടഞ്ഞ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അറസ്റ്റ് ചെയ്താല്‍ ലക്ഷം രൂപയുടെ സ്വന്തവും സമാന തുകക്കുള്ള മറ്റു രണ്ടു പേരുടെ പേരിലുള്ള ബോണ്ടും കെട്ടിവെക്കണമെന്നതുള്‍പ്പെടെ വ്യവസ്ഥകളേര്‍പ്പെടുത്തി ജാമ്യം നല്‍കാനാണ് നിര്‍ദേശം.

Tags:    
News Summary - Nehru college Chairmankrishnadas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.