തിരുവില്വാമല (തൃശൂർ): പാമ്പാടി നെഹ്റു കോളജിലെ പ്രധാന കവാടത്തിന് മുന്നിൽ മാവോവാദികളുടെ പേരിൽ ജിഷ്ണുവിെൻറ കുടുംബത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് പോസ്റ്റർ. ‘സി.പി.െഎ മാവോയിസ്റ്റ് അർബൻ ഏരിയ കമ്മിറ്റി’യുടെ പേരിലുള്ള പോസ്റ്റർ തിങ്കളാഴ്ച രാത്രിയാണ് പതിച്ചതെന്ന് കരുതുന്നു. ചൊവ്വാഴ്ച രാവിലെയാണ് പൊലീസിെൻറ ശ്രദ്ധയിൽെപട്ടത്. കണ്ടയുടൻ പൊലീസ് നീക്കി. പോസ്റ്ററിനെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
‘നീതിക്കുവേണ്ടിയുള്ള ജിഷ്ണുവിെൻറ മാതാപിതാക്കളുടെ പോരാട്ടത്തിന് െഎക്യദാർഢ്യം പ്രഖ്യാപിക്കുന്നു’ എന്ന തലക്കെട്ടിലാണ് പോസ്റ്റർ. ‘ജിഷ്ണുവിെൻറ കൊലപാതകികളെ ശിക്ഷിക്കാൻ ജനങ്ങൾക്കേ കഴിയൂ. ജനങ്ങൾക്ക് കണ്ണീർമാത്രം സംഭാവന ചെയ്യുന്ന ഭരണസംവിധാനങ്ങളെ നശിപ്പിക്കാൻ ജനങ്ങൾ ആയുധം അണിയുക. പണാധിപത്യ ശക്തികൾക്കുവേണ്ടി കൊലപാതകം നടത്തുന്ന പിണറായിയും ലോക്നാഥ് ബെഹ്റയും നരേന്ദ്ര മോദിയും ജിഷ്ണുവിെൻറ കൊലപാതകികളെ രക്ഷപ്പെടുത്താനേ ശ്രമിക്കൂ. ഇവിടെ സമാധാനത്തോടെ ജീവിക്കണമെങ്കിൽ സാമൂഹിക വിരുദ്ധ ശക്തികളെ അറുത്തുമാറ്റുന്ന മാവോയിസ്റ്റ് ജനകീയയുദ്ധ പാതയിൽ അണിചേരുകയല്ലാതെ വേറെ പോംവഴികളില്ല’ എന്നാണ് പോസ്റ്റർ അവസാനിപ്പിക്കുന്നത്. പോസ്റ്റർ വ്യാജമാണോ എന്നും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.