കൊണ്ടോട്ടി: അടുത്ത അഞ്ച് വർഷത്തേക്കുള്ള ഹജ്ജ് നയം കേന്ദ്രസർക്കാർ ഉടൻ പുറത്തിറക്കും. 2018 മുതൽ 2022 വരെയുള്ള വർഷങ്ങളിലേക്കുള്ള നയമാണ് പ്രഖ്യാപിക്കുക. ഒക്ടോബർ ആദ്യവാരത്തോടെ തീർഥാടകരുടെ മടക്കയാത്ര പൂർത്തിയാകും. ഇതിന് ശേഷം നയം പ്രഖ്യാപിക്കുമെന്നാണ് സൂചന.
2018ലെ ഹജ്ജിെൻറ ആക്ഷൻ പ്ലാൻ ഡിസംബർ ആദ്യവാരമാണ് ഹജ്ജ് കമ്മിറ്റി പുറത്തിറക്കുക. കഴിഞ്ഞ ജനുവരി 31നാണ് കേന്ദ്രസർക്കാർ ഹജ്ജ് നയം തയാറാക്കുന്നതിനായി ആറംഗ കമ്മിറ്റിയെ നിശ്ചയിച്ചത്. നിലവിലുള്ള ഹജ്ജ് നയം ഇൗ വർഷത്തോടെ അവസാനിക്കും. നയം രൂപവത്കരണഘട്ടത്തിൽ കേരളം ഉൾപ്പെെടയുള്ള സംസ്ഥാനങ്ങൾ വിവിധ ആവശ്യങ്ങൾ മുന്നോട്ടുവെച്ചിരുന്നു. സംസ്ഥാനങ്ങൾക്ക് ക്വോട്ട അനുവദിക്കുന്നതിലെ മാനദണ്ഡം മാറ്റണമെന്നതാണ് കേരളത്തിെൻറ പ്രധാന ആവശ്യം. കൂടുതൽ അപേക്ഷകരുള്ള സംസ്ഥാനമാണ് കേരളമെങ്കിലും ക്വോട്ടയിൽ ആറാം സ്ഥാനത്താണ്. ഈ വർഷം ഒരു ലക്ഷത്തോളം പേരാണ് കേരളത്തിൽ നിന്ന് ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷ നൽകിയത്. ഇതിൽ 11,807 പേർക്ക് മാത്രമാണ് അവസരം ലഭിച്ചത്.
കേന്ദ്ര ഹജ്ജ് കമ്മിറ്റി വിളിച്ച യോഗത്തിൽ സമാന വിഷയത്തിൽ ഗുജറാത്തും മഹാരാഷ്ട്രയും കേരളത്തെ പിന്തുണച്ചിരുന്നു. ചട്ടപ്രകാരം റിസർവ് കാറ്റഗറി ബിയിൽ തുടർച്ചയായ നാലാം വർഷക്കാരെയാണ് പരിഗണിക്കുന്നതെങ്കിലും കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഇത് അഞ്ചാം വർഷക്കാരാണ്. അടുത്ത വർഷം മുതൽ വിമാനസർവിസിനൊപ്പം കപ്പൽ സൗകര്യം ഒരുക്കുന്നതും കേന്ദ്രത്തിെൻറ സജീവ പരിഗണനയിലുണ്ട്.
സുപ്രീം കോടതി ഉത്തരവ് പ്രകാരം വിമാനയാത്രക്കുള്ള സബ്സിഡി അവസാനിപ്പിക്കുന്നതോടെ യാത്രചെലവിൽ വൻ വർധനയാണ് വരിക. ചെലവ് കുറക്കാൻ വേണ്ടിയാണ് മുംബൈയിൽ നിന്ന് കപ്പൽ സർവിസ് ആരംഭിക്കാൻ ശ്രമം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.