കൊച്ചി: ഏറ്റെടുക്കൽ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആലുവയിലെ ജനസേവ ശിശുഭവൻ അധികൃതർ വീണ്ടും ഹൈകോടതിയിൽ. നേരത്തേ നൽകിയ ഹരജി കോടതിയുടെ അനുമതിയോടെ പിൻവലിച്ചശേഷമാണ് പുതിയ ഹരജി നൽകിയിരിക്കുന്നത്. ശിശുഭവൻ മേയ് 19ന് സർക്കാർ ഏറ്റെടുത്ത നടപടി നിയമപരമല്ലെന്നും തിരിച്ചുനൽകാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് ജനസേവയും ചെയർമാനും കോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്ഥാന സാമൂഹിക നീതി സെക്രട്ടറി, എറണാകുളം ശിശുക്ഷേമ സമിതി, സമിതി ചെയർപേഴ്സൻ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹരജി.
1996 മുതൽ പ്രവർത്തിച്ചുവരുന്ന ജനസേവ ശിശുഭവനെതിരെ എറണാകുളം ജില്ല ശിശുക്ഷേമ സമിതി അടിസ്ഥാനരഹിത ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്ന് ഹരജിയിൽ പറയുന്നു. സംരക്ഷണം ആവശ്യമുള്ള കുട്ടികൾക്കായുള്ള സ്ഥാപനം നല്ല രീതിയിലാണ് പ്രവർത്തിച്ചിരുന്നത്. ആൺകുട്ടികൾക്കും െപൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിരുന്നു. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ശിശുക്ഷേമ സമിതി ചെയർപേഴ്സെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സത്യാവസ്ഥ വിലയിരുത്താതെയുള്ള നടപടിയാണ് ഉണ്ടായിട്ടുള്ളത്. സ്ഥാപനം ഏറ്റെടുത്ത് ഉത്തരവിടാൻ സാമൂഹികനീതി സെക്രട്ടറിക്ക് ബാലനീതി നിയമ പ്രകാരം അവകാശമില്ല.
അതിനാൽ, ഏറ്റെടുക്കൽ ഉത്തരവ് റദ്ദാക്കുകയും ജനസേവയുടെ പ്രവർത്തനങ്ങളിൽ അനാവശ്യ ഇടപെടൽ നടത്തുന്നതിൽനിന്ന് എതിർകക്ഷികളെ പിന്തിരിപ്പിക്കുകയും വേണമെന്നാണ് ഹരജിയിലെ ആവശ്യം. ജനസേവ ശിശുഭവനില്‍ കുട്ടികള്‍ ലൈംഗിക-ശാരീരിക പീഡനത്തിന് ഇരയായതായി നേരേത്ത നൽകിയ ഹരജിയിൽ സർക്കാർ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.