തിരുവനന്തപുരം: പൊതുവിദ്യാലയ മികവുകൾ കുട്ടികളിലൂടെ പൊതുജനങ്ങളിലെത്തിക്കാനും പ്രചരിപ്പിക്കാനും പഠനോത്സവങ്ങൾ സംഘടിപ്പിക്കണമെന്ന് സമഗ്രശിക്ഷ കേരളം (എസ്.എസ്.കെ) - ക്യു.ഐ.പി സംഘടന പ്രതിനിധികളുടെ യോഗം. വാർഷിക അക്കാദമിക പദ്ധതികൾ തയാറാക്കുമ്പോൾ പരിഗണിക്കേണ്ട വിഷയങ്ങൾ ചർച്ച ചെയ്യാനായിരുന്നു യോഗം.
പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പദ്ധതികൾ എയ്ഡഡ് വിദ്യാലയങ്ങളിലും നടപ്പാക്കാൻ കഴിയുന്ന തരത്തിൽ വിശദമായ പദ്ധതി രൂപരേഖ തയാറാക്കണമെന്നും ഇത് അനുവദിച്ചുകിട്ടാൻ കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്തണമെന്നും യോഗം നിർദേശിച്ചു. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ആർ.കെ. ജയപ്രകാശ് യോഗം ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ ഡയറക്ടർ ഡോ.എ.ആർ. സുപ്രിയ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.