നവവധു വീട്ടിൽ മരിച്ച നിലയിൽ; നിറത്തിന്‍റെ പേരിൽ ഭർത്താവ് അവഹേളിച്ചെന്ന് കുടുംബം

ഷഹാന മുംതാസ്

നവവധു വീട്ടിൽ മരിച്ച നിലയിൽ; നിറത്തിന്‍റെ പേരിൽ ഭർത്താവ് അവഹേളിച്ചെന്ന് കുടുംബം

കൊണ്ടോട്ടി: നവവധുവിനെ സ്വന്തം വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി ബ്ലോക്ക് റോഡിൽ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകളും മൊറയൂർ പൂന്തലപ്പറമ്പ് അബ്ദുൽ വാഹിദിന്റെ ഭാര്യയുമായ ഷഹാന മുംതാസ് (19) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ കിടപ്പുമുറി തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ മരിച്ച നിലയിലായിരുന്നു. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. 2024 മേയ് 27നാണ് അബ്ദുൽ വാഹിദും ഷഹാന മുംതാസും നിക്കാഹ് കഴിഞ്ഞത്. പിന്നീട് വിദേത്തേക്ക് പോയ ഭർത്താവ് ഫോണിലൂടെ ഷഹാനയെ നിറത്തിന്‍റെ പേരിൽ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ബുധനാഴ്ച ഖബറടക്കും.

Tags:    
News Summary - Newlyweds dead at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.