താഹ മാപ്പുസാക്ഷിയായി അലനെ കുടുക്കില്ലെന്ന് സഹോദരന്
കോഴിക്കോട്: പന്തീരാങ്ക ാവ് യു.എ.പി.എ കേസിൽ നിർണായക തെളിവുകൾ ലഭിക്കാതായതോടെ പ്രതികളിലൊരാളെ മാപ്പുസാ ക്ഷിയാക്കാൻ എൻ.െഎ.എ നീക്കം നടത്തുന്നതായി സൂചന. കേസന്വേഷണം ആരംഭിച്ച് മാസങ്ങളായി ട്ടും കാര്യമായ തെളിവുകൾ ലഭിച്ചിട്ടില്ല. മാത്രമല്ല, അലനും താഹയും പിടിയിലാകുേമ്പാ ൾ ഒാടിരക്ഷപ്പെട്ടതായി പറയപ്പെടുന്ന മലപ്പുറം സ്വദേശി ഉസ്മാനെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഇതോടെയാണ് ഒരാളെ മാപ്പുസാക്ഷിയാക്കുക എന്ന നിലക്കുള്ള ആലോചന എന്നാണ് വിവരം.
ഇതിനായി അന്വേഷണ ഉദ്യോഗസ്ഥർ ഇരുവരിലും സമ്മർദം ചെലുത്തുന്നുണ്ട്. മാപ്പുസാക്ഷിയാക്കുന്നത് സംബന്ധിച്ച് അലനെയും താഹയെയും ഉദ്യോഗസ്ഥർ സമ്മർദത്തിലാക്കുന്നതായി താഹയുെട സഹോദരൻ ഇജാസ് ഹസൻ ‘മാധ്യമ’ത്തോടു പറഞ്ഞു.
തെളിവുകൾ ലഭിക്കാത്തതോടെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്. വിവിധ തരത്തിൽ ചോദ്യംചെയ്തിട്ടും ലോക്കൽ പൊലീസ് ശേഖരിച്ച െതളിവിനപ്പുറം എൻ.െഎ.എക്ക് കൂടുതലായൊന്നും സമാഹരിക്കാൻ കഴിഞ്ഞിട്ടില്ല. കേസ് നിലനിൽക്കില്ല എന്നതിനാലാണ് മാപ്പുസാക്ഷി ശ്രമം. ഇരുവരും ചെയ്ത കുറ്റം എന്ത് എന്നുപോലും വ്യക്തമാക്കപ്പെട്ടിട്ടില്ലെന്നും ഇജാസ് ഹസൻ പറഞ്ഞു. താഹ മാപ്പുസാക്ഷിയായി അലനെ കുടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിരോധിത മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും കണ്ടെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ നവംബർ ഒന്നിന് അലനെയും താഹയെയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാക്കൾക്കെതിരെ യു.എ.പി.എ വകുപ്പുകൾ ചുമത്തിയതോടെ ഹൈകോടതിയടക്കം ജാമ്യം നിഷേധിച്ചു. യു.എ.പി.എ കേസുകൾ റിപ്പോർട്ട് ചെയ്യണമെന്ന ചട്ടമനുസരിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് റിപ്പോർട്ട് ചെയ്തതോടെ എൻ.ഐ.ഐ എഫ്.ഐ.ആര് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.