തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് വധക്കേസ് അന്വേഷിച്ച രണ്ട് ഉദ്യോഗസ്ഥർക്കടക്കം സംസ്ഥാനത്തെ മുതിര്‍ന്ന ഒമ്പത് പൊലീസ് സൂപ്രണ്ടുമാര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐ.പി.എസ് അനുവദിച്ചു.
ടി.പി കേസ് അന്വേഷിച്ച എ.പി. ഷൗക്കത്തലി, കെ.വി. സന്തോഷ്, മുതിർന്ന ഉദ്യോഗസ്ഥരായ എ.ആര്. പ്രേംകുമാര്‍, ഡി. മോഹനന്, അമോസ് മാമ്മന്‍, വി.യു. കുര്യാക്കോസ്, എസ്. ശശിധരന്, പി.എന്‍. രമേശ് കുമാര്‍, എം.എല്‍. സുനില്‍ എന്നിവര്‍ക്കാണ് ഐ.പി.എസ് ലഭിച്ചത്. കെ. ജയകുമാര്‍, ടി. രാമചന്ദ്രന് എന്നിവര്‍ സെലക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടെങ്കിലും അന്തിമപട്ടികയില്‍ ഒഴിവാക്കപ്പെട്ടു. ഇതില്‍ ജയകുമാറിന് സംസ്ഥാനം ഇൻറഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. ഐ.പി.എസ് ലഭിച്ചവരില്‍ എ.ആര്. പ്രേംകുമാര്‍, ഡി. മോഹനന്, അമോസ് മാമ്മന്‍ എന്നിവര്‍ വിരമിച്ചവരാണ്.
ഐ.പി.എസ് ലഭിച്ചതോടെ ഇവര്‍ക്ക് 60 വയസ്സുവരെ സര്‍വിസില്‍ തുടരാം. പ്രേംകുമാറിന് അടുത്ത ജൂണ്‍ വരെയും മോഹനന് അടുത്ത മേയ് വരെയുമേ സര്‍വിസുള്ളൂ. 2018 മുതല്‍ മൂന്നുവര്‍ഷത്തേക്ക് 33 ഒഴിവുകളുണ്ടായിരുന്നെങ്കിലും 2018ലെ ഒഴിവുകളിലേക്കുള്ള പട്ടിക മാത്രമാണ് യു.പി.എസ്.സി പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.