ന്യൂഡൽഹി: കുമ്പസാരത്തിെൻറ പേരിൽ യുവതിയെ പീഡിപ്പിച്ച കേസിൽ ഓർത്തഡോക്‌സ് വൈദികരായ ഒന്നാം പ്രതി ഫാ. സോണി എബ്രഹാം വർഗീസ്, നാലാം പ്രതി ഫാ. ജെയ്സ് കെ. ജോർജ് എന്നിവർ കീഴടങ്ങണമെന്ന് സുപ്രീംകോടതി. ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. മറ്റു പ്രതികളായ ഫാ. ജോണ്‍സണ്‍ വി. മാത്യു, ഫാ. ജോബ് മാത്യു എന്നിവരെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു.
വൈദികർ കീഴടങ്ങിയശേഷം ജാമ്യത്തിന് അപേക്ഷിക്കാൻ ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശിച്ചു. ഈ മാസം 13ന് കീഴടങ്ങാമെന്ന് പ്രതികളുടെ അഭിഭാഷകൻ അറിയിച്ചേപ്പാൾ അന്നുതന്നെ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രതികൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും പരാതിക്കാരിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. വൈദികർ ബ്ലാക്ക്മെയിൽ ചെയ്യാൻ സാധ്യതയുണ്ടെന്നും അഭിഭാഷകൻ വാദിച്ചു. ഇതേ തുടർന്നാണ് ഇവരോട് കീഴടങ്ങാൻ സുപ്രീംകോടതി ആവശ്യപ്പെട്ടത്.
സുപ്രീംകോടതി നിര്‍ദേശിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോസി ചെറിയാന്‍ സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. ഇതുവരെ നടന്ന അന്വേഷണത്തില്‍ ഇരയായ യുവതിയെ സംശയിക്കേണ്ട വസ്തുതകള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാറിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ഗിരി അറിയിച്ചു. യുവതി മജിസ്‌ട്രേറ്റിനു മുമ്പാകെ നല്‍കിയ രഹസ്യമൊഴിയും പരാതിയും തമ്മില്‍ പൊരുത്തക്കേടില്ലെന്നും മറ്റു പ്രതികൾ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞശേഷമാണ് ജാമ്യം ലഭിച്ചതെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും അദ്ദേഹം വാദിച്ചു.
കേസിലെ ഒന്നാം പ്രതി ഫാ. എബ്രഹാം വർഗീസ്, നാലാം പ്രതി ജോസ് കെ. ജോർജ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ജൂലൈ 19ന് അടച്ചിട്ട മുറിയിലാണ് സുപ്രീംകോടതി കേട്ടിരുന്നത്. പ്രതികളുടെ കുടുംബപശ്ചാത്തലം പരിഗണിച്ച് രഹസ്യമായി വാദം കേൾക്കണമെന്ന വൈദികരുടെ ആവശ്യത്തെ സംസ്ഥാന സർക്കാർ എതിർത്തിരുന്നില്ല. അതിനിടയിലാണ് പരാതിക്കാരിയും സുപ്രീംകോടതിയെ സമീപിച്ച് ഫാ. എബ്രഹാം വര്‍ഗീസും ഫാ. ജെയ്സ് കെ. ജോര്‍ജും സുപ്രീംകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.