തൃശൂർ: പാമ്പാടി നെഹ്റു കോളജിലെ എൻജിനീയറിങ് വിദ്യാർഥി കോഴിക്കോട് സ്വദേശി ജിഷ്ണു പ്രണോയ് മരിച്ചിട്ട് 260 ദിവസം പിന്നിടുേമ്പാഴും എങ്ങും എത്താതെ ഇൗ വിവാദ കേസ്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഇപ്പോൾ നാലാമത്തെ പ്രത്യേക അന്വേഷണ സംഘവും കേസ് അന്വേഷിക്കുകയാണ്.കഴിഞ്ഞ ജൂൈല നാലിന് ജിഷ്ണുവിെൻറ ബന്ധുക്കളുടെ ആവശ്യപ്രകാരം കേസ് സി.ബി.ഐക്ക് വിട്ട് സർക്കാർ വിജ്ഞാപനം ഇറക്കിയതോടെ തികഞ്ഞ അനിശ്ചിതത്വമാണ്.
ഈ വർഷം ജനുവരി ആറിനാണ് ജിഷ്ണുവിനെ കോളജ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചത് മുതൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിരുന്നു. കേസ് ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ ജിഷ്ണുവിെൻറ വീട് സന്ദർശിച്ചില്ലെന്നതും ഡി.ജി.പിയെ കാണാനാത്തിയ ജിഷ്ണുവിെൻറ അമ്മ മഹിജയെ റോഡിലൂടെ വലിച്ചിഴച്ചതും മഹിജയുടെയും സഹോദരി അവിഷ്ണയുടെയും നിരാഹാരവും ജിഷ്ണുവിെൻറ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പരസ്യം നൽകിയതുമടക്കമുള്ള വിവാദത്തിൽ സി.പി.എം ഇപ്പോഴും പഴി കേൾക്കുകയാണ്.
നെഹ്റു കോളജ് ഗ്രൂപ് ചെയർമാൻ പി. കൃഷ്ണദാസ് അടക്കമുള്ളവരെ പ്രതിചേർത്ത് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിെച്ചങ്കിലും വിചാരണ നടപടികളിലേക്ക് കടന്നിട്ടില്ല. ജിഷ്ണു പരീക്ഷയിൽ കോപ്പിയടിച്ചത് കണ്ടെത്തിയതിലുള്ള മനോവിഷമത്തിൽ ആത്മഹത്യ ചെയ്തുവെന്നാണ് മാനേജ്െമൻറ് വാദം. എന്നാൽ കോളജിൽ മാനേജ്മെൻറ് നിലപാടുകളെ എതിർത്തിരുന്ന ജിഷ്ണുവിനെ കോപ്പിയടിയിൽ കുടുക്കുകയും വൈസ് പ്രിൻസിപ്പലിെൻറ മുറിയിലെത്തിച്ച് ക്രൂരമായി മർദിക്കുകയും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും ചെയ്തുെവന്നാണ് ബന്ധുക്കളുടെ ആരോപണം. വൈസ് പ്രിൻസിപ്പലിെൻറ മുറിയിൽനിന്നും ജിഷ്ണുവിെൻറ രക്തസാമ്പിളിനോട് സാമ്യമുള്ള രക്തക്കറപൊലീസ് കണ്ടെത്തിയിരുന്നു.
കൃഷ്ണദാസ് കോടതിയിൽനിന്നും ജാമ്യം ലഭിച്ച് പുറത്തുണ്ടെങ്കിലും കേരളത്തിൽ കടക്കരുതെന്ന സുപ്രീംകോടതി ഉത്തരവിെൻറ പശ്ചാത്തലത്തിൽ കോയമ്പത്തൂരിലാണ് കഴിയുന്നത്. ജിഷ്ണു കേസിൽ സി.പി.എമ്മിനെതിരെ പരാതി ഉയർന്നെങ്കിലും കഴിഞ്ഞ മാസം സഹോദരി അവിഷ്ണക്ക് അംഗത്വം നൽകിയാണ് ഡി.വൈ.എഫ്.ഐ അംഗത്വ പ്രചാരണം തുടങ്ങിയത്. സംസ്ഥാന സർക്കാർ കേസ് സി.ബി.ഐക്ക് വിെട്ടങ്കിലും കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സി.ബി.െഎ ഇതുവരെ നിലപാടറിയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.