വെള്ളറട (തിരുവനന്തപുരം): ശരീരത്തിൽ രക്തത്തിെൻറ അളവ് മൂന്ന് ശതമാനം മാത്രം; ആഹാരമില്ലാതെ അസ്ഥിപഞ്ജരങ്ങള്‍. രോഗവും ദുരിതങ്ങളും സഹകാരികള്‍. നാല് സ്ത്രീകള്‍ അടങ്ങുന്ന കുടുംബത്തില്‍ ഡിഗ്രിക്ക് പഠിക്കുന്ന പെണ്‍കുട്ടിയും; ജീവിതം വഴിമുട്ടിയ ഇവർ ആത്മഹത്യമുനമ്പിൽ.
ഇത് പാറശ്ശാല കരിമാനൂര്‍ മണിച്ചംവിളാകം വീട്ടില്‍ പരേതനായ ഗോവിന്ദപ്പിള്ളയുടെ ഭാര്യയും മക്കളും പേരക്കുട്ടിയും. ഗോവിന്ദപ്പിള്ളക്ക് 45 ഏക്കര്‍ വസ്തുവുണ്ടായിരുന്നു. കേസിൽപെട്ട് മുഴുവന്‍ പറമ്പും തരിശായി. മഞ്ഞപ്പിത്തം ബാധിച്ച് ഇദ്ദേഹം മരണമടഞ്ഞപ്പോള്‍ എട്ട് സെൻറ് ഒഴികെ മുഴുവന്‍ വസ്തുക്കളും പരാതിക്കാർ കൈയേറി. അതോടെ ഈ നാല് വനിതകള്‍ ഒറ്റപ്പെട്ടു.
53 വയസ്സുകാരിയായ ശോഭകുമാരി ബി.എസ്സിയും ബി.എഡും പാസായിട്ട് 30 വര്‍ഷം കഴിഞ്ഞു. തൊഴിലിനുവേണ്ടി അലഞ്ഞ ഇവര്‍ നിരാശയില്‍ മൗനിയായി, തുടര്‍ന്ന് സംസാരമില്ല. കൈകാല്‍ സ്തംഭിച്ചു. ചികിത്സക്ക് പണവും ജീവന് നിലനിര്‍ത്താന്‍ ആഹാരവുമില്ല. നിരവധി ആശുപത്രികളില്‍ ചികിത്സിച്ചെങ്കിലും ഫലമില്ല.
ജോലി ലഭിക്കാത്തതിെൻറ മാനസികാഘാതമാണ് ശോഭകുമാരിയെ വീഴ്ത്തിയത്. ബി.എഡ് പാസായപ്പോള്‍ ലഭിച്ച അംഗീകാരം ഫ്രൈമിട്ട് സൂക്ഷിച്ചിരിക്കുന്നു. ബോധം തെളിയുമ്പോള്‍ പണികിട്ടിയിെല്ലന്ന് പറഞ്ഞ് കരയും. എട്ട് സെൻറ് പുരയിടത്തിലെ കുടിലിന് സമാനമായ കോണ്‍ക്രീറ്റ് വീട്ടില്‍ ആരുടെയോ കാരുണ്യത്തില്‍ കഴിയുകയാണിവർ.
എല്ലും തോലുമായി നാല് സ്ത്രീകള്‍; തങ്കം, ശോഭകുമാരി, ഗീതകുമാരി, ബി.കോമിന് പഠിക്കുന്ന മകള്‍ വിജയലക്ഷ്മിയും. സൗജന്യമായി ലഭിക്കുന്ന അരിയും മറ്റും മാത്രം ആശ്രയം. പച്ചക്കറികളും മത്സ്യവും വാങ്ങാന്‍ പണമില്ല. വൈറ്റമിനുകളുടെ കുറവുകാരണം ഇവരെല്ലാം നിത്യരോഗികളാണ്.
ഈ കുടുംബത്തിെൻറ കദനകഥയറിഞ്ഞ് ചെറിയ സഹായങ്ങള്‍ പള്ളിക്കാര് നല്കുന്നുെണ്ടങ്കിലും മരുന്ന് വാങ്ങാന്‍ തികയുന്നില്ല. തൂപ്പുജോലി നല്‍കണമെന്ന അപേക്ഷയുമായി ഗീതാകുമാരി പാറശ്ശാല പഞ്ചായേത്താഫിസില് കയറിയിറങ്ങി, ഫലമുണ്ടായില്ല. ആരോഗ്യമില്ലാതെ നിത്യരോഗികളായി കഴിയുന്നതില്‍ ഭേദം മരണമാെണന്ന് അവര്‍ പറയുന്നു.
കരുണയുള്ളവരുടെ കാരുണ്യത്തിനായി ഇവര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ബാങ്ക് അക്കൗണ്ട് നമ്പര്‍. പാറശ്ശാല സൗത്ത് ഇന്ത്യന്‍ ബാങ്ക്. 0141053000011350. ഐ.എഫ്.എസ് കോഡ്. എസ്.ഐ.ബി.എല്‍. 0000141. ഫോണ്‍. 9562996193.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.