തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീര- കോഴി കർഷകരുടെ ലൈസൻസ് വ്യവസ്ഥകളിൽ ഇളവുവരുത്താൻ മന്ത്രിസഭ തീരുമാനിച്ചു. നിലവിൽ 50 കോഴികളിൽ കൂടുതൽ വളർത്തുന്നതിന് തദ്ദേശസ്ഥാപന ലൈസൻസ് വേണമായിരുന്നു.
ഇത് 1000 കോഴികളായി ഉയർത്തും. അഞ്ചിൽ കൂടുതൽ പശുക്കളെ വളർത്തുന്ന ക്ഷീരകർഷകർക്കും പെർമിറ്റ് നിർബന്ധമായിരുന്നു. ഇനിമുതൽ 20 പശുക്കളിൽ കൂടുതലുള്ള ഫാമുകൾക്ക് മാത്രം പെർമിറ്റ് മതി. ഇതിനായി പഞ്ചായത്ത്, മുനിസിപ്പൽ ചട്ടങ്ങൾ ഭേദഗതി ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.
നിലവിൽ അഞ്ച് മൃഗങ്ങളിൽ കൂടുതലുള്ള കന്നുകാലി ഫാം, 20 എണ്ണത്തിൽ കൂടുതലുള്ള ആട്ഫാം, അഞ്ചിൽ കൂടുതലുള്ള പന്നിഫാം, നൂറ് പക്ഷികളിൽ കൂടുതലുള്ള പൗൾട്രിഫാം എന്നിവക്ക് പഞ്ചായത്തധികൃതരുടെ പെർമിറ്റ് ആവശ്യമാണ്. 50 ആടുകൾക്കും ഇളവ് അനുവദിക്കും. കെട്ടിടങ്ങളോടൊപ്പം ബയോഗ്യാസ് പ്ലാൻറുകൾക്കും അനുമതി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.