20 പശുക്കളെയും 1000 േകാഴിയെയും വളർത്താൻ ലൈസൻസ് വേണ്ട
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീര- കോഴി കർഷകരുടെ ലൈസൻസ് വ്യവസ്ഥകളിൽ ഇളവുവരുത്താൻ മന്ത്രിസഭ തീരുമാനിച്ചു. നിലവിൽ 50 കോഴികളിൽ കൂടുതൽ വളർത്തുന്നതിന് തദ്ദേശസ്ഥാപന ലൈസൻസ് വേണമായിരുന്നു.
ഇത് 1000 കോഴികളായി ഉയർത്തും. അഞ്ചിൽ കൂടുതൽ പശുക്കളെ വളർത്തുന്ന ക്ഷീരകർഷകർക്കും പെർമിറ്റ് നിർബന്ധമായിരുന്നു. ഇനിമുതൽ 20 പശുക്കളിൽ കൂടുതലുള്ള ഫാമുകൾക്ക് മാത്രം പെർമിറ്റ് മതി. ഇതിനായി പഞ്ചായത്ത്, മുനിസിപ്പൽ ചട്ടങ്ങൾ ഭേദഗതി ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.
നിലവിൽ അഞ്ച് മൃഗങ്ങളിൽ കൂടുതലുള്ള കന്നുകാലി ഫാം, 20 എണ്ണത്തിൽ കൂടുതലുള്ള ആട്ഫാം, അഞ്ചിൽ കൂടുതലുള്ള പന്നിഫാം, നൂറ് പക്ഷികളിൽ കൂടുതലുള്ള പൗൾട്രിഫാം എന്നിവക്ക് പഞ്ചായത്തധികൃതരുടെ പെർമിറ്റ് ആവശ്യമാണ്. 50 ആടുകൾക്കും ഇളവ് അനുവദിക്കും. കെട്ടിടങ്ങളോടൊപ്പം ബയോഗ്യാസ് പ്ലാൻറുകൾക്കും അനുമതി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.