പോസ്റ്ററിന്‍റെ ആവശ്യമില്ല, എൽ.ഡി.എഫിനെ നയിക്കുന്നത് പിണറായി വിജയൻ- എം.വി ഗോവിന്ദൻ

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽ.ഡി.എഫിനെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദൻ മാസ്റ്റർ. തെരഞ്ഞെടുപ്പ് പോസ്റ്ററിലും ഫ്ലക്സുകളിലും മുഖ്യമന്ത്രിയുടെയോ മറ്റു നേതാക്കൻമാരുടെയോ ചിത്രങ്ങൾ ആവശ്യമില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യമല്ല ഊർജമാണ് പ്രധാനമെന്നും എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എൻ രവീന്ദ്രനല്ല ആരെ വേണമെങ്കിലും ഇ.ഡി ചോദ്യം ചെയ്യട്ടെ. അന്വേഷണത്തെ മുഖ്യമന്ത്രി വരെ സ്വാഗതം ചെയ്തതാണ്. ഇത് എൽ.ഡി.എഫിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടഞ്ഞ അധ്യായമാണ്. ഇക്കാര്യത്തിലെ പാർട്ടി നിലപാട് ധനമന്ത്രി തോമസ് ഐസക് അംഗീകരിച്ചതാണ്. ഇപ്പോൾ സുപ്രീംകോടതി പരിഗണിക്കുന്ന ലാവലിൻ കേസുമായി മുഖ്യമന്ത്രിക്ക് യാതൊരു ബന്ധവുമില്ല. സുപ്രീംകോടതി ഇപ്പോൾ പരിഗണിക്കുന്നത് അപ്പീൽ മാത്രമാണെന്നും എംഎൻ ഗോവിന്ദൻ വ്യക്തമാക്കി.

Tags:    
News Summary - No need for posters, LDF is led by Pinarayi Vijayan-MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.