ബി.ജെ.പിയിലേക്ക്​ കോൺഗ്രസിൽ നിന്ന്​ ആരും പോകില്ലെന്ന്​ ചെന്നിത്തല

മലപ്പുറം: കോൺഗ്രസിൽ നിന്ന്ബി.ജെ.പിയിലേക്ക് ആരും പോകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എം തെറ്റായ പ്രചരണം നടത്തുകയാണ്. ബി.ജെ.പിക്ക് ആളെ കൂട്ടുന്ന ജോലി സി.പി.എമ്മാണ് ഏറ്റെടുത്തിരിക്കുന്നത്. ബി.ജെ.പിക്ക് വോട്ട് ലഭിക്കുന്നതിനായുള്ള പ്രചരണങ്ങളിൽ മാധ്യമങ്ങൾ വീണു പോകരുതെന്നും ചെന്നിത്തല പറഞ്ഞു.  മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു അദ്ദേഹം. പാർട്ടിയിൽ നിന്ന് ബി.ജെ.പിയിലേക്ക് പ്രവർത്തകർ പോകുന്നുവെന്ന് കെ.പി.സി.സി പ്രസിഡൻറ് പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

സർക്കാറിനെതിരെ ശക്തമായി പ്രതികരിച്ച ചെന്നിത്തല  റിമാൻഡിൽ കഴിയുന്ന കെ.എം ഷാജഹാൻ ഭരണകൂട ഭീകരതയുടെ ഇരയാണെന്നും മുഖ്യമന്ത്രിയെ കാണാൻ ജിഷ്ണുവി​െൻറ കുടംബത്തിന് കരാറൊപ്പിടേണ്ടി വന്നുവെന്നും ആരോപിച്ചു. മുഖ്യമന്ത്രിയെ കാണാൻ സമയം അനുവദിക്കണമെന്നതാണ് കരാറിലെ ഒരു വ്യവസ്ഥ.

Tags:    
News Summary - no one go from congress to bjp -ramesh chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.