മലപ്പുറം: തനിക്ക് ആരിൽനിന്നും വധഭീഷണി ഉണ്ടായിട്ടില്ലെന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഒരു പരിപാടിയിൽ പ്രസംഗിക്കവെ എന്തുതരം ഭീഷണി ഉണ്ടായാലും പിന്മാറരുതെന്ന് പ്രവർത്തകരെ ഉണർത്തുകയായിരുന്നു. അതാണ് വധഭീഷണിയെന്നൊക്കെ പറഞ്ഞ് പ്രചരിപ്പിക്കുന്നത്.
ആർക്കെതിരെയും പരാതി കൊടുത്തിട്ടില്ല. സ്വയം ആളാവാൻ വേണ്ടി ഒന്നും ചെയ്യാറില്ല. അങ്ങനെ ആരെങ്കിലും ചിന്തിക്കുന്നെങ്കിൽ ആ ധാരണ മാറ്റാം. സമസ്തക്ക് വേണ്ടി പ്രവർത്തിക്കുന്നതുമൂലം തനിക്കെതിരെ വരുന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് പുല്ലുവില കൽപിക്കുന്നതായും സമസ്ത മലപ്പുറം ജില്ല സുവർണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.