സംസ്ഥാന ബജറ്റ്: സാധാരണക്കാർക്ക് ആശങ്കയുണ്ടാവില്ല; പ്രതിസന്ധിക്ക് കാരണക്കാർ കേന്ദ്രം -ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സാധാരണക്കാർക്ക് ആശങ്കയുണ്ടാക്കുന്ന പ്രഖ്യാപനങ്ങളുണ്ടാവില്ലെന്ന സൂചന നൽകി ധനമന്ത്രി കെ.എൻ ബാലഗോപാൽ. നിലവിൽ കേരളം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നിർദേശങ്ങൾ അടങ്ങുന്ന ബജറ്റാവും അവതരിപ്പിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാറിന്റെ നിലപാടുകളാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. അത് പരിഹരിക്കാനുള്ള ചർച്ചകളാണ് നടക്കുന്നത്. പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്ന കാര്യം എല്ലാവരും അംഗീകരിച്ചതാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

അ​ധി​ക നി​കു​തി ബാ​ധ്യ​ത അ​ടി​​ച്ചേ​ൽ​പ്പി​ക്കാ​തെ സാ​ധ്യ​മാ​കു​ന്ന മേ​ഖ​ല​ക​ളി​ൽ​നി​ന്ന്​ വ​രു​മാ​ന വ​ർ​ധ​ന​ക്കു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​യി​രി​ക്കും ബ​ജ​റ്റി​ലു​ണ്ടാ​വു​ക. ക്ഷേ​മ പെ​ൻ​ഷ​നു​ക​ളി​ലെ വ​ർ​ധ​ന​വും പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ല. ബ​ജ​റ്റി​ന്​ മു​മ്പു​ള്ള യോ​ഗ​ങ്ങ​ളി​ലെ​ല്ലാം അ​ധി​ക വി​ഭ​വ​സ​മാ​ഹ​ര​ണ​ത്തെ​ക്കു​റി​ച്ചാ​ണ്​ ​ മ​ന്ത്രി ആ​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

നി​കു​തി​യേ​ത​ര വി​ഭാ​ഗ​ത്തി​ൽ അ​ധി​ക വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ശി​പാ​ർ​ശ​ക​ളും പ​ഠി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ന്ന​ത​ത​ല പാ​ന​ലി​നും രൂ​പം​ന​ൽ​കി​യി​രു​ന്നു. ഇ​തെ​ല്ലാം ​ നി​കു​തി​യേ​ത​ര വ​രു​മാ​ന വ​ർ​ധ​ന​യി​ലേ​ക്കാ​ണ്​ വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ൽ വി​വി​ധ സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ഫീ​സു​ക​ൾ ഉ​യ​ർ​ന്നേ​ക്കും. ഒ​പ്പം പി​ഴ​ക​ളി​ലും വ​ർ​ധ​ന​വ് വ​രാം.​ ലോ​ട്ട​റി​ക​ളു​ടെ സ​മ്മാ​ന​ത്തു​ക ഉ​യ​ർ​ത്തി​യു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളും പ്ര​തീ​ക്ഷി​ക്കാം.

Tags:    
News Summary - No worries for common man; The cause of the crisis is the Center - Finance Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.